ഗോഡൗൺ നിർമാണം; ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

കൂത്താട്ടുകുളം: കേന്ദ്രസർക്കാറി​െൻറ ധനസഹായത്തോടെ നിർമിക്കുന്ന സംസ്ഥാന വെയർ ഹൗസിങ് കോർപറേഷ‍​െൻറ ആധുനിക ഗോഡൗണിനുള്ള സ്ഥലം നഗരസഭ, വില്ലേജ് ഓഫിസ്, എം.വി.ഐ.പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. അനൂപ് ജേക്കബ് എം.എൽ.എയാണ് കിഴെകാമ്പിലെ എം.വി.ഐ.പിയുടെ ഡംപിങ് യാർഡിന് ഉപയോഗിച്ചിരുന്ന സ്ഥലം ഗോഡൗണിന് നിദേശിച്ചത്. നാളുകൾക്ക് മുമ്പ് പ്രസ്തുത സ്ഥലം വെയർ ഹൗസിങ് കോർപറേഷന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എ, നഗരസഭ ചെയർമാൻ ബിജു ജോൺ, മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ, കൗൺസിലർ പി.സി. ജോസ് എന്നിവർ ജലവിഭവ മന്ത്രി മാത്യു ടി. തോമസിന് നിവേദനം നൽകിയിരുന്നു. സ്ഥലം ലഭ്യമായാൽ കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് ശീതീകരണ സംവിധാനം ഉൾപ്പെടെ ആധുനിക ഗോഡൗണായിരിക്കും നിർമിക്കുന്നതെന്ന് ചെയർമാൻ ബിജു ജോൺ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.