ഇടതുപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്​​ട്രീയ കോമാളിത്തം കാണിക്കുന്നു ^വി.ഡി. സതീശൻ

ഇടതുപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ കോമാളിത്തം കാണിക്കുന്നു -വി.ഡി. സതീശൻ പറവൂർ: നഗരസഭ മാസ്റ്റർ പ്ലാൻ വിഷയത്തിൽ ഇടതുപക്ഷം നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച് സ്വയം രാഷ്ട്രീയ കോമാളികളാവുകയാണെന്ന് വി.ഡി. സതീശൻ എം.എൽ.എ. മാസ്റ്റർ പ്ലാനി​െൻറ യാഥാർഥ്യങ്ങളെക്കുറിച്ച് കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നേരേത്ത അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും പ്രതിപക്ഷ കക്ഷികൾ രണ്ടുതവണ മുഖ്യമന്ത്രിയെ കാണാൻ ചെന്നു. രണ്ടുതവണവും മുഖ്യമന്ത്രി കാണാൻ സമ്മതിച്ചില്ല. പിന്നീട് വകുപ്പുമന്ത്രിയെ കണ്ട് അടുത്ത മാസം 17ന് സർവകക്ഷി യോഗം വിളിപ്പിച്ചത് വിഷയം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാനാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മാസ്റ്റർ പ്ലാൻ ഭേദഗതികൾ പാസാക്കിയ ചെയർമാനെയും കൗൺസിലർമാരെയും എം.എൽ.എ അഭിനന്ദിച്ചു. മാസ്റ്റർ പ്ലാൻ വിഷയത്തിൽ അവസാനം വരെ ജനപക്ഷത്ത് ഉണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം ആവർത്തിച്ചു. മണ്ഡലം പ്രസിഡൻറ് അനു വട്ടത്തറ അധ്യക്ഷത വഹിച്ചു. രമേഷ് ഡി. കുറുപ്പ്, വത്സല പ്രസന്നകുമാർ, കെ.എ. അഗസ്റ്റിൻ, കെ. ശിവശങ്കരൻ, എം.ജെ. രാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.