പൊലീസ് അതിക്രമം തലസ്ഥാനത്ത്; വഴിയാത്രക്കാരെ ഉൾപ്പെടെ 34 പേരെ 'സാമൂഹികവിരുദ്ധരാക്കി' യാചകപുനരധിവാസ കേന്ദ്രത്തിലെത്തിച്ചു 16 പേരെ കോടതി വിട്ടയച്ചു

തിരുവനന്തപുരം: വഴിയാത്രക്കാരും ബന്ധുക്കളെ കാത്തിരുന്നവരുമടക്കം ആറ് സ്ത്രീകളുൾപ്പെടെ 34 പേരെ സാമൂഹികവിരുദ്ധരാക്കി കസ്റ്റഡിയിലെടുത്ത് തമ്പാനൂർ പൊലീസ് യാചക പുനരധിവാസകേന്ദ്രത്തിലെത്തിച്ചു. വിഷയം കോടതിയുടെ മുന്നിലെത്തിയതോടെ 16 പേരെ വിട്ടയച്ചു. പൊലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പലരും. പിടികൂടിയവരിലാകെട്ട പ്രധാന ബാങ്കി​െൻറ മുൻ ഒാഡിറ്ററും തലസ്ഥാനത്തെ കൊട്ടാരത്തിലെ മുൻ പാചകക്കാരനുമെല്ലാം ഉൾപ്പെടും. കഴിഞ്ഞദിവസം രാത്രിയിലാണ് മനുഷ്യ​െൻറ മൗലികാവകാശങ്ങൾ ഹനിക്കുന്ന പ്രവർത്തനം പൊലീസ് നടത്തിയത്. തമ്പാനൂർ ബസ് ടെർമിനലിൽ ഇരുന്ന യാത്രക്കാരെയും ബന്ധുക്കളെയും ഉൾപ്പെടെ 34 പേരെയാണ് രണ്ട് എ.എസ്.െഎമാരുടെ നേതൃത്വത്തിൽ പത്തംഗ പൊലീസ് വളഞ്ഞിട്ട് പിടികൂടിയത്. സാമൂഹികവിരുദ്ധരും ഭിക്ഷാടനക്കാരുമെന്ന നിലയിലായിരുന്നു കസ്റ്റഡിയിലെടുക്കൽ. എന്നാൽ, നിയമപരമായി കേസെടുക്കുന്നതിന് പകരം പിടികൂടിയവരെ കല്ലടിമുഖത്ത് നഗരസഭയുടെ നിയന്ത്രണത്തിലുള്ള യാചക പുനരധിവാസകേന്ദ്രം 'സാക്ഷാത്കാര'ത്തിൽ എത്തിക്കുകയായിരുന്നു പൊലീസ്. തങ്ങൾ സാമൂഹികവിരുദ്ധരോ ഭിക്ഷാടകരോ അല്ലെന്നും പലതരത്തിലുള്ള ജോലി ചെയ്ത് ജീവിക്കുന്നവരും മലയാളികളുമാണെന്ന് പലരും പറഞ്ഞെങ്കിലും കേൾക്കാൻ പൊലീസ് തയാറായില്ല. രാവിലെ ജില്ല ലീഗൽ സർവിസ് അതോറിറ്റി യാചക പുനരധിവാസകേന്ദ്രത്തിന് നിയമസഹായം ലഭ്യമാക്കാൻ നിയോഗിച്ച അഭിഭാഷക ശ്രീജ ശശിധരൻ എത്തിയപ്പോൾ 16 പേർ രേഖാമൂലം പരാതി നൽകി. തുടർന്ന് പരാതികളും വസ്തുതകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടും അഭിഭാഷക ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് സമർപ്പിച്ചു. സാധാരണഗതിയിൽ ഇത്തരം പരാതികൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടാകുമെങ്കിലും വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം മൗലികാവകാശങ്ങളുടെ ധ്വംസനമായി കണ്ട് ശനിയാഴ്ച നടന്ന ലോക് അദാലത്തിലേക്ക് പരാതികൾ പരിഗണിക്കാൻ അതോറിറ്റി സെക്രട്ടറി കൂടിയായ സബ്ജഡ്ജി സിജു ഷെയ്ഖ് നിർദേശിച്ചു. അതോറിറ്റി പാനൽ അധികൃതരും മുൻ ജഡ്ജിമാരുമായ ജെ. ലളിതാംബിക, സുപ്രഭ എന്നിവർ പരാതികൾ പരിഗണിച്ചു. യാചക പുനരധിവാസ കേന്ദ്രത്തിൽ തുടരണമോയെന്ന ചോദ്യത്തിന് വേണ്ടെന്ന മറുപടി നൽകിയതി​െൻറ അടിസ്ഥാനത്തിൽ 16 പുരുഷന്മാരെ വിട്ടയച്ചു. പൊലീസി​െൻറ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന വിലയിരുത്തലുമുണ്ടായി. 18 പേർ കൂടി യാചക പുനരധിവാസകേന്ദ്രത്തിലുണ്ട്. അവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പൊലീസി​െൻറ നടപടി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കിയെന്നാരോപിച്ച് നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ചിലർ. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.