മാസ്​റ്റർ പ്ലാൻ: ചെയർമാൻ ഒളിച്ചോടിയെന്ന് ബി.ജെ.പി

പറവൂർ: മാസ്റ്റർ പ്ലാൻ വിഷയം ചർച്ച ചെയ്യാൻ വിളിച്ച നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് ചെയർമാൻ ഒളിച്ചോടുകയായിരുന്നെന്ന് നഗരസഭ കൗൺസിലറും ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറിയുമായ സ്വപ്‌ന സുരേഷ് പറഞ്ഞു. മാസ്റ്റർ പ്ലാനി​െൻറ ഭേദഗതികൾ ചർച്ചചെയ്യാൻ വിളിച്ച കൗൺസിൽ യോഗത്തിൽ അജണ്ടപോലും വായിക്കാതെ ഭേദഗതികൾ കൗൺസിൽ അംഗീകരിച്ച് പാസായെന്നുപറഞ്ഞ് ചെയർമാൻ രമേഷ് ഡി. കുറുപ്പ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഭേദഗതിയിൽ വരുത്തിയ അപാകത ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷ കൗൺസിലർമാർക്ക് അവസരംപോലും നൽകാതെയാണ് ചെയർമാൻ ഇറങ്ങിപ്പോക്ക് നടത്തിയത്. പള്ളിത്താഴത്തെ ബാറും ഷഫാസ് തിയറ്ററിനടുത്തെ മറ്റൊരു ബാറും പ്രമുഖ കോൺഗ്രസ് നേതാവി​െൻറ ബന്ധുവിേൻറതാണെന്നും ഇത് പോകാതിരിക്കാൻ ഇവിടെ മാത്രം റോഡി​െൻറ വീതി കുറച്ചാണ് ഭേദഗതി വരുത്തിയിരിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. തങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കാതെ എം.എൽ.എയും ചെയർമാനുംകൂടി വീണ്ടും ജനങ്ങളെ വഞ്ചിക്കാനാണ് പുതിയ ഭേദഗതി നിർദേശങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ അഭിപ്രായം പറയാൻ അവസരം നൽകാതെ ചെയർമാൻ ഇറങ്ങിപ്പോക്ക് നടത്തിയതിന് സെക്രട്ടറിക്ക് പരാതി നൽകുമെന്ന് സ്വപ്ന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.