കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം: അന്വേഷണത്തിനിടെ കഞ്ചാവ്​ പിടികൂടി

മൂവാറ്റുപുഴ: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്നു മുളവൂരിൽ നാട്ടുകാർ വാടക വീടുകളിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. നാട്ടിൽ വാടകയ്ക്കു താമസിക്കുന്ന അപരിചിതരുടെ വീടുകൾ നാട്ടുകാർ പരിശോധിച്ചിരുന്നു. ഒരു വീട്ടിൽ പരിശോധനയ്ക്കായി കയറിയപ്പോൾ ഇവിടെ താമസിച്ചിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവു കണ്ടെത്തിയത്. ഇവിടെ താമസിച്ചിരുന്ന മറ്റു രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇവർ താമസിക്കുന്ന വീട്ടിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവു കണ്ടെത്തിയത്. ഇവരെ പൊലീസ് ചോദ്യ ചെയ്തു വരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.