പുകയില ഉൽപന്നം പിടികൂടി

മൂവാറ്റുപുഴ: നിരോധിത . പേഴക്കാപിള്ളി പായിപ്ര കവലയിൽ പ്രവർത്തിക്കുന്ന സി.കെ സ്റ്റോഴ്സിൽനിന്നാണ് 35 പാക്കറ്റ് ഹാൻസ് പിടികൂടിയത്. കടയുടമ പായിപ്ര ചാമക്കാലായിൽ അലിയാർക്കെതിരെ (70) പൊലീസ് കേസെടുത്തു. അംഗൻവാടിയിൽ കറുത്ത സ്റ്റിക്കർ; അന്വേഷണത്തിൽ പെയിൻറാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ: അംഗൻവാടിയിൽ കറുത്ത സ്റ്റിക്കർ പതിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പെയിൻറാണെന്ന് കണ്ടെത്തി. ആനിക്കാട് കമ്പനിപ്പടി- രണ്ടാർ റോഡിലെ അംഗൻവാടിയിലാണ് കണ്ടെത്തിയത്. രാവിലെ ജീവനക്കാർ എത്തിയപ്പോൾ കറുപ്പുനിറമുള്ള വസ്തു പതിച്ചതായി കണ്ടെത്തിയതോടെ മൂവാറ്റുപുഴ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തി. ഇതോടെയാണ് ജീവനക്കാരിലും പരിസരവാസികളിലും ഉയർന്ന പരിഭ്രാന്തി ശമിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം; ഒപ്പുശേഖരണം നടത്തി മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട്-, എറണാകുളം-മൂവാറ്റുപുഴ- കൂത്താട്ടുകുളം റൂട്ടുകളിലെ യാത്രക്ലേശം പരിഹരിക്കാൻ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. കച്ചേരിത്താഴത്ത് നടന്ന ഒപ്പുശേഖരണം രക്ഷാധികാരി ജിജോ പാപ്പാലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്തഫ കൊല്ലംകുടി, അംഗങ്ങളായ ടി.എസ്. ചന്ദ്രശേഖരൻ നായർ, ടി.എം. പരീത്, സുഗതൻ, എം.ബി. ദേവരാജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.