കെ.എസ്.ടി.എ ദീപശിഖ പ്രയാണം തുടങ്ങി

കൂത്താട്ടുകുളം: കെ.എസ്.ടി.എ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പ്രയാണം കൂത്താട്ടുകുളം സി.ജെ. തോമസ് നഗറിൽനിന്ന് ആരംഭിച്ചു. സി.പി.ഐ(എം) ജില്ല കമ്മിറ്റി അംഗം ഷാജു ജേക്കബിൽനിന്ന് ജാഥക്യാപ്റ്റൻ ഡി. വിമല, വൈസ് ക്യാപ്റ്റൻ എം.കെ. രാജു എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. സബ് ജില്ല പ്രസിഡൻറ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. സതീഷ് കുമാർ, ജില്ല ജോ. സെക്രട്ടറി ഏലിയാസ് മാത്യു, എം.ആർ. സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ, ഫെബീഷ് ജോർജ്, വിജയ ശിവൻ, ബിന്ദു മനോജ്, പി.എൻ. സജീവൻ, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ബിജു ജോസഫ് സ്വാഗതവും ജോ. സെക്രട്ടറി എ.വി. മനോജ് നന്ദിയും പറഞ്ഞു. പിറവത്ത് നടന്ന സ്വീകരണത്തിൽ സബ് ജില്ല പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണൻ നമ്പൂതിരി, അജേഷ് മനോഹർ, ടി.എൻ. മഹേഷ് കുമാർ, എൽദോ എം. കുര്യാക്കോസ്, ഷാജി ജോർജ്, കെ.കെ. ശാന്തമ്മ, കെ.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി കെ. ജയകുമാർ സ്വാഗതവും അഭിലാഷ് അയ്യപ്പൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.