റോഡപകടത്തിൽപെട്ടവരുടെ സംഗമം

ആലുവ: കേരള ആക്ഷൻ ഫോഴ്സ്, ജനസേവ ശിശുഭവൻ, ഐ.എം.എ, വിമ, സ​െൻറ് സേവ്യേഴ്സ് കോളജ് എൻ.എസ്.എസ് യൂനിറ്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ അപകടത്തിൽപെട്ടവരുടെ സംഗമം നടത്തും. വാഹനാപകടത്തിൽപെട്ട് ജോലി ചെയ്യുവാൻ സാധിക്കാത്തവർക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിന് അനുയോജ്യമായ തൊഴിലുകൾ പരിശീലിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 19 ന് ഉച്ചക്ക് 1.30ന് ആലുവ സ​െൻറ്.സേവ്യേഴ്സ് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ലയിൽ നടപ്പാക്കുന്ന റോഡ് സുരക്ഷായജ്ഞത്തി‍​െൻറ ഉദ്ഘാടനവും നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 97474 74715. ദേശീയ സെമിനാറും പൂർവ വിദ്യാർഥി സംഗമവും ആലുവ: യു.സി കോളജ് മനഃശാസ്ത്ര വിഭാഗത്തി​െൻറ നേതൃത്വത്തിൽ ഫെബ്രുവരി എട്ട് , ഒൻപത് തീയതികളിൽ ' പ്രഫഷനൽ ഇൻ സൈക്കോളജിസ്‌റ്റ് ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. പത്തിന് പൂർവ വിദ്യാർഥി സംഗമവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.