അക്ഷരനഗരിക്ക് നിറച്ചാർത്തായി 'വിധാരൻ'

ആലപ്പുഴ: മാനേജ്മ​െൻറ് പഠനരംഗത്ത് പ്രയോഗിക മികവ് തെളിയിക്കുന്ന പ്രതിഭകളെ കണ്ടെത്താൻ കോഓപറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷ​െൻറ (കേപ്പ്) കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സർക്കാർ നിയന്ത്രിത എം.ബി.എ കോളജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് ആൻഡ് ടെക്നോളജി പുന്നപ്ര, ട്രാവൻകൂർ ചേംബർ ഓഫ് േകാമേഴ്സുമായി ചേർന്ന് ഒരുക്കുന്ന അഖില കേരള മാനേജ്മ​െൻറ് ഫെസ്റ്റ് 'വിധാരന്' പുന്നപ്ര കേപ്പ് കാമ്പസിൽ തിരിതെളിഞ്ഞു. മാനേജ്മ​െൻറ് വിദ്യാർഥികൾക്ക് അവരുടെ കഴിവ് തെളിയിച്ച് മുന്നേറാനുള്ള അവസരം ഒരുക്കുകയാണ് വിധാരൻ. കേരളത്തിലെ നൂറോളം പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. കലക്ടർ ടി.വി. അനുപമ മാനേജ്മ​െൻറ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഐ.എം.ടി ഡയറക്ടർ കെ.എസ്. ദീപ, ഡാൽമിയ സിമൻറ് ജനറൽ മാനേജർ ജയചന്ദ്രൻ, ട്രാവൻകൂർ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ജി. അനിൽകുമാർ, സി.ഇ.എം.പി കമ്പ്യൂട്ടർ സയൻസ് മേധാവി എൻ. സുരേഷ്കുമാർ, കേപ്പ് സംസ്ഥാന കമ്മിറ്റി അംഗവും സി.ഇ.എം.പി മെക്കാനിക് വിഭാഗം അസിസ്റ്റൻറ് പ്രഫസറുമായ എസ്. സിബി എന്നിവർ സംസാരിച്ചു. ഡോ. എം.കെ. പ്രശാന്ത് സ്വാഗതവും വിധാരൻ കൺവീനർ അരുൺ കുമാർ നന്ദിയും പറഞ്ഞു. ഡിവൈ.എസ്.പി വി.കെ. രാജുവിന് നാലാംതവണയും പൊലീസ് പുരസ്കാരം ചേർത്തല: നാലാംതവണയും മികച്ച കുറ്റാന്വേഷകനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഒാഫ് ഓണർ പുരസ്കാരം ചേർത്തല സ്വദേശിക്ക്. നാദാപുരം ഡിവൈ.എസ്.പി ചേർത്തല പള്ളിപ്പുറം വേലിക്കകത്ത് വീട്ടിൽ വി.കെ. രാജുവാണ് മികച്ച സേവനത്തിനുള്ള ബഹുമതിക്ക് നാലാംതവണയും അര്‍ഹനായത്. 2013ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 1996ല്‍ സർവിസിൽ പ്രവേശിച്ച വി.കെ. രാജു ബാലുശ്ശേരി, എറണാകുളം ടൗൺ നോർത്ത്, ചേരാനല്ലൂർ, തൃശൂർ ഒല്ലൂർ, അന്തിക്കാട്, പാലക്കാട് ടൗൺ നോർത്ത് എന്നിവിടങ്ങളിൽ എസ്.ഐയായും തൃശൂർ, എറണാകുളം ജില്ലകളിലെ സ്റ്റേഷനുകളിലും ക്രൈംബ്രാഞ്ചിലും സി.ഐയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 ജൂലൈയിലാണ് നാദാപുരത്ത് ചുമതലയേറ്റത്. തൃശൂരിൽ മൂന്നര കിലോ സ്വർണം കവർന്ന കേസിൽ ഒരുതെളിവും ഇല്ലാതിരുന്നിട്ടും ശാസ്ത്രീയമാർഗങ്ങളിലൂടെ ഒന്നര മാസംകൊണ്ട് പ്രതികളെ പിടികൂടിയതിനാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. വര്‍ഷങ്ങളായി തെളിയിക്കപ്പെടാതെ കിടന്ന തൃശൂർ കാട്ടൂര്‍ ആർ.എസ്.എസ് പ്രവർത്തക​െൻറ കൊലപാതകക്കേസിൽ 15 വർഷത്തിനുശേഷം പ്രതികളെ പിടികൂടിയതിന് സര്‍ക്കാര്‍ മെഡൽ നല്‍കി ആദരിച്ചിരുന്നു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഇപ്പോള്‍ പൊലീസ് നടത്തിവരുന്ന 'അരുത് ചങ്ങാതി' പ്രചാരണ പ്രവർത്തനങ്ങള്‍ക്കിടെയാണ് രാജുവിനെ തേടി വീണ്ടും അംഗീകാരമെത്തിയത്. ബിന്ദുവാണ് ഭാര്യ. മക്കൾ: അനാമിക, അവന്തിക. ദേശീയ വിരവിമുക്തി പരിപാടി; യോഗം നാളെ ആലപ്പുഴ: ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ ഒന്നുമുതൽ 19 വയസ്സുവരെയുള്ളവരിൽ വിര മൂലമുള്ള അസുഖങ്ങൾ കുറക്കാൻ അംഗൻവാടി, സ്കൂളുകൾ കേന്ദ്രീകരിച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ മരുന്ന് നൽകാനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതി​െൻറ വിജയകരമായ നടത്തിപ്പിന് ശനിയാഴ്ച രാവിലെ 11.30ന് കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.