ഉയരപരിധി ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന​ ഹരജി തള്ളി

കെട്ടിടങ്ങളുടെ ഉടമകളെ എതിർ കക്ഷികളാക്കാത്ത പശ്ചാത്തലത്തിലാണ് േകാടതി നടപടി െകാച്ചി: വിമാനത്താവളങ്ങള്‍ക്ക് സമീപം ഉയരപരിധി ലംഘിച്ച് നിർമിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജി ഹൈകോടതി തള്ളി. നിയമം ലംഘിച്ചെന്നാക്ഷേപമുള്ള കെട്ടിടങ്ങളുടെ ഉടമകളെ എതിർ കക്ഷികളാക്കാത്ത പശ്ചാത്തലത്തിലാണ് േകാടതി നടപടി. അനധികൃത നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിെര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുൾപ്പെടെ ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി യശ്വന്ത് ഷെനോയ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കെട്ടിട നിര്‍മാതാക്കളുമായി പ്രാദേശിക പ്ലാനിങ് അതോറിറ്റികള്‍, എയര്‍പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡി.ജി.സി.എ, വ്യോമയാന മന്ത്രാലയം എന്നിവര്‍ക്കുള്ള രഹസ്യ ധാരണയാണ് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ വരാന്‍ കാരണമെന്നായിരുന്നു ഹരജിക്കാര​െൻറ വാദം. തിരുവനന്തപുരം വിമാനത്താവളത്തി​െൻറ പരിസരത്ത് നിയമം പറയുന്നതിനേക്കാള്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളുണ്ടെന്ന് സി.എ.ജി തന്നെ കണ്ടെത്തിയിരുന്നു. എങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിൽ തിരുവനന്തപുരം എയർപോർട്ടിന് നാല് കിലോമീറ്റർ ചുറ്റളവിൽ ഉയര പരിധി ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നായിരുന്നു ആവശ്യം. ഹരജിക്കൊപ്പം സമർപ്പിച്ച റിപ്പോർട്ടിൽ അഞ്ച് കെട്ടിടങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നും ഇതു ശരിയല്ലെന്നും എയർപോർട്ട് അതോറിറ്റി അധികൃതർ വിശദീകരിച്ചു. ഇവരെ ഹൈകോടതി ആവശ്യപ്പെട്ടാൽ കക്ഷി ചേർക്കാമെന്ന് ഹരജിക്കാരൻ ബോധിപ്പിച്ചു. എന്നാൽ, ഇവരെ കക്ഷി ചേർക്കേണ്ടത് ഹരജിക്കാര​െൻറ ബാധ്യതയാണെന്നും കെട്ടിട ഉടമകളെ കക്ഷി ചേർക്കാൻ ഹരജിക്കാരൻ സ്വയം തയാറാകാത്ത സാഹചര്യത്തിൽ ഹരജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.