കോതമംഗലത്ത്​ ഒാർത്ത​േ​ഡാക്​സ്​^യാക്കോബായ തർക്കം; പള്ളിക്ക്​ മുന്നിൽ പ്രാർഥനയജ്ഞം

കോതമംഗലത്ത് ഒാർത്തേഡാക്സ്-യാക്കോബായ തർക്കം; പള്ളിക്ക് മുന്നിൽ പ്രാർഥനയജ്ഞം കോതമംഗലം: ചാത്തമറ്റം ശലോം മർത്തമറിയം പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ബാവക്ക് സ്വീകരണം നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യാക്കോബായ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമ​െൻറ നേതൃത്വത്തിൽ പള്ളിക്ക് മുന്നിൽ പ്രാർഥനയജ്ഞം. രാത്രി വൈകി ഓർത്തഡോക്സ് ബാവ എത്തില്ലെന്ന പൊലീസി​െൻറ ഉറപ്പിൽ മാർ പോളികാർപസ് ഒഴികെ ബാവയും മറ്റ് ആറ് മെത്രാപ്പോലീത്തമാരും കോതമംഗലത്തേക്ക് മടങ്ങി. 1979 മുതൽ തർക്കത്തിലിരിക്കുന്ന പള്ളിയിൽ ഓർത്തഡോക്സ് വികാരി ബിനോയ് വർഗീസ് പരിയാരത്തിനും വിശ്വാസികൾക്കും പ്രാർഥനക്ക് അനുവാദം നൽകണമെന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഈ വർഷത്തെ പെരുന്നാൾ ചടങ്ങിൽ ഓർത്തഡോക്സ്‌ കാതോലിക്ക ബാവ ബസേലിയോസ് മാർത്തേമ പൗലോസ് ദ്വിതീയന് പ്രവേശനം നൽകാനുള്ള നീക്കമാണ് യാക്കോബായ പക്ഷത്തെ പ്രകോപിപ്പിച്ചത്. കോടതി വിധികളുടെ അടിസ്ഥാനത്തിൽ പള്ളികൾ ഒന്നൊന്നായി നഷ്ടപ്പെടുന്ന സാഹചര്യവും സമരത്തിന് ആക്കംകൂട്ടി. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ മെത്രാപ്പോലീത്തമാരായ ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ ദിവാനിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, ഏലിയാസ് മാർ യൂലിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, സഖറിയാസ് മാർ പോളികാർപസ് എന്നിവരും നൂറു കണക്കിന് യാക്കോബായ വിശ്വാസികളും പള്ളിക്ക് മുന്നിൽ തടിച്ചുകൂടുകയും ബാവ പ്രാർഥനയജ്ഞം ആരംഭിക്കുകയും ചെയ്തു. കോടതി വിധികൾ അട്ടിമറിക്കപ്പെടുകയാണെന്നും പണമുണ്ടെങ്കിൽ കേസ് ജയിക്കാമെന്ന അവസ്ഥയാണെന്നും ബാവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കത്തി​െൻറ ഭാഗമായാണ് ഓർത്തഡോക്സ് ബാവയുടെയുംമറ്റും നീക്കമെന്നും ഇത് തടയാൻ ഏതറ്റംവരെയും പോകുമെന്നും സഭ മീഡിയ സെക്രട്ടറി കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം വൈദികനെയും മലങ്കര അസോസിയേഷൻ സെക്രട്ടറിയെയും യാക്കോബായ വിഭാഗം റോഡിൽ തടഞ്ഞ് തിരിച്ചയച്ചു. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.എം. ബിജുമോൻ, പെരുമ്പാവൂർ ഡിവൈ.എസ്.പി ജി. വേണു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഓർത്തഡോക്സ് ബാവയെ പോത്താനിക്കാട് ഇമ്മണിക്കുന്ന് പള്ളിയിൽനിന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ ചാത്തമറ്റത്ത് എത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വൈദികനും അനുചരന്മാർക്കും പ്രവേശിക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ വൈദികൻ ക്ഷണിക്കുന്നവർക്ക് എത്താനും പള്ളിയിൽ പ്രാർഥനക്കും അവസരം ഒരുക്കുകയാണ് വേണ്ടതെന്ന് പള്ളി വികാരി ബിനോയ് വർഗീസ് പരിയാരത്തും സഭ മാനേജിങ് കമ്മിറ്റി അംഗം സജി വർഗീസും പറഞ്ഞു. കോടതി വിധി ലംഘിച്ച് വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയാണെന്നും അവർ ആരോപിച്ചു. പെരുന്നാളിനോടനുബന്ധിച്ച് രാത്രി നടന്ന പ്രദക്ഷിണത്തിന് ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്. വെള്ളിയാഴ്ച ഉച്ചയോടെെയ പെരുന്നാൾ ചടങ്ങുകൾ അവസാനിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.