മഴക്കെടുതി: ആലപ്പുഴയിൽ ഇതുവരെ മരിച്ചത്​ 35 പേർ

ആലപ്പുഴ: മഴക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ മരിച്ചവർ 35 പേരെന്ന് ഒൗദ്യോഗിക വെളിപ്പെടുത്തൽ. മഴ തുടങ്ങിയ മേയ് 29 മുതലുള്ള കണക്കാണിത്. കുട്ടനാട് താലൂക്കിൽ 15ഉം ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽ നാലു വീതവും ചെങ്ങന്നൂരിൽ എട്ടും അമ്പലപ്പുഴയിൽ മൂന്നും കാർത്തികപള്ളിയിൽ ഒരാളുമാണ് മരിച്ചതെന്ന് അധികൃതർ പറയുന്നു. എന്നാൽ, ചെങ്ങന്നൂരിൽ മാത്രം പത്തുപേർ മരിച്ചതായി സജി ചെറിയാൻ എം.എൽ.എ പറയുന്നു. പ്രളയകാലയളവിൽ ജില്ലയിലൊട്ടാകെ 42 പേർ മരിച്ചിട്ടുണ്ടെന്നാണ് സൂചന. ചെങ്ങന്നൂരിൽ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ വീട്ടമ്മയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. മാന്നാർ കുരട്ടിശ്ശേരി പാവുക്കര മഞ്ഞനാംകുഴിയിൽ വീട്ടിൽ പോളി എബ്രഹാമി​െൻറ (44) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ശനിയാഴ്ച മുതലാണ് ഇവരെ കാണാതായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പന്തളത്തെ ആറ്റിൽ ചിറയിൽപടിക്ക് കിഴക്ക് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന തൂണിന് ചുവട്ടിലാണ് മൃതദേഹം കണ്ടത്. പൊലീസി​െൻറ സഹായത്തോടെ കരക്ക് എത്തിക്കുകയായിരുന്നു. പ്രാഥമിക നടപടികൾക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാനസികാരോഗ്യ പ്രശ്നം ഉണ്ടായിരുന്നതായി പറയുന്നു. രണ്ട് മക്കളുണ്ട്. ഇതിനിടെ കുട്ടനാട്ടിലെ രാമങ്കരിയിലും വേഴപ്രയിലും തിങ്കളാഴ്ച രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.