ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ഒരു പ്രതിയുടെ അറസ്​റ്റിന്​ വിലക്ക്​

കൊച്ചി: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ചുകൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ ഹൈകോടതി തടഞ്ഞു. തന്നെ കുടുക്കാനുള്ള രാഷ്ട്രീയപ്രേരിത നീക്കത്തി​െൻറ ഭാഗമാണ് പ്രതി ചേർത്തതെന്നും അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ട് കോടതിെയ സമീപിച്ച അഞ്ചൽ സ്വദേശി പി.എം. വിമല​െൻറ അറസ്റ്റാണ് തടഞ്ഞത്. ബംഗാൾ സ്വദേശിയായ മണിക് റായിയെ ജൂൺ 24ന് നാട്ടുകാരായ സംഘം ആക്രമിക്കുകയും തുടർന്ന് ആശുപത്രിയിൽ മരണപ്പെടുകയും ചെയ്ത കേസിലാണ് ഹരജിക്കാരനെ പ്രതി ചേർത്തിട്ടുള്ളത്. മണിക് റായി കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ, ഇയാൾ പണം നൽകി വാങ്ങിയ കോഴിയായിരുന്നു കൈവശമുണ്ടായിരുന്നത്. മർദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മണിക് ജൂലൈ 15ന് മരണപ്പെട്ടു. ആശുപത്രിയിലായിരിക്കെ മണിക് റായ് ചിലർക്കെതിരെ പരാതി നൽകിയിരുന്നു. മണിക് റായിയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണ് തന്നെ പ്രതിയാക്കിയതെന്നാണ് ഹരജിയിലെ ആരോപണം. താൻ കോൺഗ്രസ് അനുഭാവിയാണെന്നും ഇതി​െൻറ പേരിൽ തന്നെ കുടുക്കാനുള്ള രാഷ്ട്രീയപ്രേരിത നീക്കമാണ് ഇതിന് പിന്നിലെന്നും ഹരജിയിൽ പറയുന്നു. കേസിൽ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയാക്കിയ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.