നിയമത്തിലെ പഴുതുകൾ അനധികൃത നിർമാണം വർധിക്കാൻ കാരണം ^ചെയർമാൻ

നിയമത്തിലെ പഴുതുകൾ അനധികൃത നിർമാണം വർധിക്കാൻ കാരണം -ചെയർമാൻ കായംകുളം: ഉദ്യോഗസ്ഥരുടെ കുറവും നിയമത്തിലെ പഴുതുകളുമാണ് നഗരത്തിൽ അനധികൃത നിർമാണങ്ങൾ വർധിക്കാൻ കാരണമെന്ന് നഗരസഭ ചെയർമാൻ എൻ. ശിവദാസൻ. ആറുമാസമായി ബിൽഡിങ് ഇൻസ്പെക്ടർ തസ്തിക ഒഴിവാണ്. രണ്ട് ഓവർസിയർമാർ സ്ഥലം മാറിയിട്ട് പകരം നിയമനം നടന്നിട്ടില്ല. മറ്റുജീവനക്കാരുടെ കുറവും നഗരസഭക്കുണ്ട്. എന്നാൽ, പരിമിതികൾക്കുള്ളിലും അനധികൃത നിർമാണത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം അനധികൃത നിർമാണങ്ങളെപ്പറ്റി 67പരാതി ലഭിച്ചു. ഇതിന്മേൽ നടപടി സ്വീകരിക്കുന്നു. മൂന്ന് പരാതി പൂർണമായും പരിഹരിച്ചു. നാല് കടകളിലെ അനധികൃത നിർമാണം പൊളിക്കാൻ ഉത്തരവായി. മുരുക്കുംമൂട് ജങ്ഷന് പടിഞ്ഞാറ് കടമുറിയുടെ നിർമാണം സംബന്ധിച്ച് കോടതിയിൽ കേസുണ്ട്. മറ്റ് പരാതികളിന്മേൽ നോട്ടീസ് നൽകി. നഗരസഭയുടെ ലൈസൻസുള്ള ബങ്കുകളുടെ അനധികൃത നിർമാണം ഉടൻ പൊളിച്ചുമാറ്റും. റോഡ് കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കാൻ പി.ഡബ്ല്യു.ഡിയും നഗരസഭയും ചേർന്ന് നടപടി സ്വീകരിക്കും. ഇതിൽ സുപ്രീംകോടതിയുടെയും സർക്കാറി​െൻറയും നിർദേശങ്ങൾ പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ കരിഷ്മ ഹാഷിം, ഷാമില അനിമോൻ, സജ്ന ഷഹീർ എന്നിവരും പങ്കെടുത്തു. ആർ.എസ്.എസ് പ്രചാരണം അടിസ്ഥാനരഹിതം -സി.പി.എം ചെങ്ങന്നൂർ: പുലിയൂർ ക്ഷേത്രത്തിൽ ഡി.വൈ.എഫ്.െഎ കൊടി കെട്ടിയ സംഭവം സംബന്ധിച്ച വിശദീകരണവുമായി സി.പി.എം. സി.പി.എം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുെന്നന്ന ബി.ജെ.പി, ആർ.എസ്.എസ് പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡി.വൈ.എഫ്.ഐയും സി.പി.എമ്മും കൊടികെട്ടുകയോ ക്ഷേത്രവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പി.ഡി. ശശിധരൻ അറിയിച്ചു. ഡി.വൈ.എഫ്‌.ഐയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുെന്നന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു. നവരാത്രി മഹോത്സവം മാന്നാര്‍: കുട്ടമ്പേരൂര്‍ കുറ്റിയില്‍ ശ്രീദുർഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ആരംഭിച്ചു. 30ന് സമാപിക്കും. 28ന് രാവിലെ മഹാഗണപതിഹോമം, ശ്രീദുര്‍ഗാപൂജ, സരസ്വതി പൂജ, ഗ്രന്ഥപൂജ, വിജയദശമി ദിവസമായ 30ന് രാവിലെ ഒമ്പതിന് ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭം. തുടര്‍ന്ന് നടക്കുന്ന നവരാത്രി മഹോത്സവ സമ്മേളനം പുത്തില്ലത്ത് എ. മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമിതി പ്രസിഡൻറ് കെ. മദനേശ്വരന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.