ചെങ്ങന്നൂരിൽ ജനസേവന കേന്ദ്രം

ചെങ്ങന്നൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആയിരേത്താളം സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന ജനസേവന കേന്ദ്രം ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. ഗവ. ഐ.ടി.ഐ ജങ്ഷനിലെ അരയ്ക്കനാട്ട് ബിൽഡിങ്ങിൽ കേന്ദ്രം കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുജ ജോൺ, പി.കെ. അനിൽകുമാർ, കെ. ഷിബുരാജൻ, ജനസേവന കേന്ദ്രം ജില്ല മാനേജർ എസ്. മനോജ്, അഡ്വ. ഷോൺ ജോർജ്, അഡ്വ. ജോൺ എബ്രഹാം, സ​െൻറർ പ്രമോട്ടർ സൂസൻ മേരി ജോർജ്, എബി വി. ജോൺ എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഒാഫിസ് വരെയുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് ഇവിടെനിന്ന് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ കഴിയും. തിരിച്ചറിയൽ കാർഡ്, ആധാർ, പാൻകാർഡ്, റേഷൻ കാർഡ് തുടങ്ങിയവ സംബന്ധിച്ച സേവനങ്ങൾ, ബാങ്കിങ് ഇടപാടുകൾ, ജി.എസ്.ടി, രജിസ്േട്രഷൻ, റിട്ടേൺ, പുതുക്കൽ, ലിങ്കിങ്, ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, ലൊക്കേഷൻ-വരുമാന സർട്ടിഫിക്കറ്റുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഇവിടെനിന്ന് ലഭിക്കും. കേന്ദ്ര സർക്കാറി​െൻറ ഡിജിറ്റൽ ഇന്ത്യ സർവിസ് പ്രകാരവും സംസ്ഥാന സർക്കാറി​െൻറ ചാരിറ്റബിൾ രജിസ്േട്രഷൻ പ്രകാരവും ഇന്ത്യൻ േട്രഡ് മാർക്ക് രജിസ്േട്രഷൻ ജനസേവന കേന്ദ്രങ്ങൾക്കുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ജനസേവന കേന്ദ്രം പ്രവർത്തിക്കുക. സ്കോളർഷിപ് വിതരണം ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ. എൽ.പി സ്കൂളിൽ മന്ത്രി ജി. സുധാകരൻ കുട്ടികളുടെ പഠന മികവിന് ഏർപ്പെടുത്തിയ സ്കോളർഷിപ് വിതരണം തിങ്കളാഴ്ച രാവിലെ 11.30ന് നടക്കും. സമ്മേളനം ഉദ്ഘാടനവും സ്കോളർഷിപ് വിതരണവും മന്ത്രി നിർവഹിക്കും. ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് മുഖ്യപ്രഭാഷണം നടത്തും. സ്കൂളിലെ പൂർവ അധ്യാപകരെ താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ആദരിക്കും. പരിപാടികൾ ഇന്ന് മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയം: ജില്ല കക്ക തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) വാര്‍ഷിക സമ്മേളനം -രാവിലെ 10.00 ചേർത്തല ടൗൺ ഈസ്റ്റ് എൽ.പി സ്കൂൾ: റോട്ടറി ക്ലബ് ഓഫ് മാരാരി, ചേർത്തല ടൗൺ സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -രാവിലെ 8.00 ചേർത്തല വുഡ്‍ലാൻഡ്സ് ഓഡിറ്റോറിയം: ബാങ്ക് എംപ്ലോയീസ് താലൂക്കി​െൻറ ഓണാഘോഷം -വൈകു. 3.00 തിരുനെല്ലൂർ അക്കാദമി സ്റ്റഡി സ​െൻറർ ഹാൾ: ചേർത്തല- എൻ.എസ്.എസ് കോളജിലെ 1969-1972 ബി.എ ഇക്കണോമിക്സ് ബാച്ചി​െൻറ കുടുംബസംഗമം -രാവിലെ 9.00 ഹരിപ്പാട് എൻ.എസ്.എസ് ഒാഡിറ്റോറിയം: ടെമ്പിൾ സിറ്റി െറസിഡൻറ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും -രാവിലെ 9.00 ചാരുംമൂട് കുടശ്ശനാട് തിരുമണിമംഗലം മഹാദേവർ ക്ഷേത്രം: ശ്രീ മഹാദേവർ സേവ വനിത സമിതി ഉദ്ഘാടനം -വൈകു. 3.00 മാവേലിക്കര നഗരസഭ ടൗണ്‍ഹാൾ: ജെ.സി.ഐ മാവേലിക്കര റോയല്‍സിറ്റി ഓണാഘോഷം -ഉച്ച. 2.00, ഗാനമേള -വൈകു. 7.00 ചെങ്ങന്നൂർ തേരകത്ത് മൈതാനി: യുണിവൈ ചെങ്ങന്നൂരി​െൻറ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം -ഉച്ച. 2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.