സ്വർണക്കടത്തിന്​ സുഡാൻ സ്​ത്രീകളെ ഉപയോഗിക്കുന്നത്​ കസ്​റ്റംസ്​ അന്വേഷിക്കുന്നു

നെടുമ്പാശ്ശേരി: കേരളത്തിലേക്കുള്ള സ്വർണക്കടത്തിന് സുഡാൻ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നു. രണ്ടാഴ്ചക്കിടെ ആറ് സുഡാൻ യുവതികളാണ് സ്വർണക്കടത്തിന് പിടിയിലായത്. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിച്ചാണ് ഇവർ എത്തുന്നത്. പലരുെടയും ബന്ധുക്കൾ ഇന്ത്യയിൽ പഠിക്കുന്നുണ്ട്. അവരെ കാണാനും മറ്റും സന്ദർശകവിസയിൽ എത്തുന്ന ഇവരെ കള്ളക്കടത്ത് മാഫിയ ഉപയോഗിക്കുകയാണെന്നാണ് സംശയം. എന്തുകൊണ്ടാണ് കള്ളക്കടത്തുകാർക്ക് സ്വാധീനിക്കാൻ കഴിയുന്നത് എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. പലർക്കും ഇംഗ്ലീഷ് വശമില്ലാത്തതിനാൽ വിശദമായി ചോദ്യം ചെയ്യാൻ കഴിയുന്നില്ല. കുറഞ്ഞ അളവിെല സ്വർണമാണ് കൈവശം വെക്കുന്നത് എന്നതിനാൽ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനും പരിമിതികളുണ്ട്. കഴിഞ്ഞദിവസം നെടുമ്പാശ്ശേരിയിൽ പിടിയിലായ സുഡാൻ യുവതിക്ക് സ്വർണം നൽകിയത് ദുബൈ വിമാനത്താവളത്തിൽെവച്ചാണ്. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളിൽ ജോലിചെയ്യുന്ന ചിലരെ കള്ളക്കടത്ത് മാഫിയ ഉപയോഗപ്പെടുത്തുന്നതായാണ് സംശയം. ദുബൈയിൽനിന്ന് നിയന്ത്രണങ്ങളില്ലാതെ ആർക്കും സ്വർണം വാങ്ങാം. ബില്ലുകൾ സൂക്ഷിക്കണമെേന്നയുള്ളൂ. കള്ളക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ടവർ ആഭരണങ്ങളായി ധരിച്ചാണ് വിമാനത്താവളത്തിൽ സ്വർണം കൊണ്ടുവരുന്നത്. മറ്റുപരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ കാത്തുനിൽക്കുന്ന യാത്രക്കാരുടെ വശമാണ് ഇവർ സ്വർണം നൽകുക. അവരോട് ശൗചാലയത്തിൽ കയറി സ്വർണം ശരീരത്തിൽ ഒളിപ്പിക്കാൻ നിർേദശിക്കും. നെടുമ്പാശ്ശേരിയിലെത്തുമ്പോൾ കോഡ് ഭാഷ ഉപയോഗിച്ച് സമീപിക്കുന്നയാൾക്ക് സ്വർണം കൈമാറിയാൽ വൻ തുക നൽകുമെന്നാണ് വാഗ്ദാനം. ഇന്ത്യയിലേക്ക് ടൂറിസ്റ്റുകളെ എത്തിക്കുന്ന ചില സംഘങ്ങൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് അധികൃതർ സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.