ഗാന്ധിജയന്തി ദിനാഘോഷവും സ്വീകരണവും

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷവും സംസ്ഥാന സർക്കാറി​െൻറ അധ്യാപക അവാർഡ് ജേതാവ് കുഞ്ഞുമോൾ ടീച്ചർക്ക് സ്വീകരണവും പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് െവെസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഗാന്ധിജയന്തി സന്ദേശം നൽകി. ലൈബ്രറി പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.എൻ. കുഞ്ഞുമോൾ ടീച്ചർക്കുള്ള പുരസ്കാരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന സമ്മാനിച്ചു. സി.എൻ. കുഞ്ഞുമോൾ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ നസീമ സുനിൽ, പി.എസ്. ഗോപകുമാർ, സി.കെ. ഉണ്ണി, കെ.എൻ. രാജമോഹനൻ, ടി.ആർ. ഷാജു, എ.പി. കുഞ്ഞുമാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-31 04:50 GMT