ആലപ്പുഴയിൽ ഏഴിന്​ മത്സ്യത്തൊഴിലാളി സംഗമം

ആലപ്പുഴ: കേന്ദ്ര മത്സ്യനയത്തിനും വർഗീയതക്കുമെതിരെ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ശനിയാഴ്ച മത്സ്യത്തൊഴിലാളി സംഗമം സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ സജി ചെറിയാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുന്നപ്ര കപ്പക്കട മൈതാനത്ത് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കൂട്ടായി ബഷീർ അധ്യക്ഷത വഹിക്കും. ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ അവകാശ രേഖ അവതരിപ്പിക്കും. മന്ത്രിമാരായ ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടിയമ്മ, ഡോ. ടി.എം. തോമസ് ഐസക്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ശർമ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ലക്ഷം മത്സ്യത്തൊഴിലാളികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംഘാടകസമിതി ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജൻ, മത്സ്യത്തൊഴിലാളി യൂനിയൻ പ്രസിഡൻറ് പി.എ. ഹാരിസ്, സെക്രട്ടറി സി. ഷാംജി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.