ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്​.എസ്​.എസ്​ ശതാബ്​ദി നിറവിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി നിറവിൽ. ആദ്യകാലത്ത് ഏഴുവരെയുള്ള ക്ലാസുകൾ മാത്രമായിരുന്നു. പിന്നീട് ഹൈസ്കൂളായി. 1984 മുതൽ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാലയമായി. എസ്.എസ്.എൽ.സിക്ക് തുടർച്ചയായി നൂറുശതമാനവും വി.എച്ച്.എസ്.സിക്ക് മികച്ച വിജയവും കരസ്ഥമാക്കിവരുന്നു. മുത്തശ്ശിയായിട്ടും ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളിൽ വിദ്യാലയം വീർപ്പുമുട്ടുകയാണ്. ചെങ്ങന്നൂരി​െൻറ കല-സാഹിത്യ-സാംസ്കാരിക-സാമൂഹിക പരിപാടികളുടെ വേദിയായിരുന്ന ഇവിടെയുള്ള ഓഡിറ്റോറിയം ഏതാനും വർഷം മുമ്പ് നിലംപൊത്തി. ഇപ്പോൾ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടവും കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലാണ്. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ പ്രാദേശിക വികസനഫണ്ടിൽനിന്ന് ഓഡിറ്റോറിയം നിർമിക്കാൻ പണം അനുവദിച്ചിട്ടുണ്ട്. ആർ.എം.എസ്.എ ഫണ്ടിൽനിന്ന് മൂന്ന് ക്ലാസ് മുറികളുടെ നിർമാണത്തിന് തുക ഉൾപ്പെടുത്തി. കൂടാതെ, ടോയ്ലറ്റ് നവീകരണത്തിന് ഒരുലക്ഷം രൂപ വകയിരുത്തി. അടുത്തിടെ വി.എച്ച്.എസ്.സിക്ക് നാല് മുറികളുള്ള കെട്ടിടം നിർമിച്ചിരുന്നു. എങ്കിലും ഓഫിസ് മുറികൾ, ലാബുകൾ, സ്റ്റാഫ് റൂമുകൾ ഉൾെപ്പടെ നിർമിക്കാനുണ്ട്. ശതാബ്ദി ആഘോഷത്തിന് നഗരസഭ കൗൺസിലർ അനിൽകുമാർ രക്ഷാധികാരിയായി കോർ കമ്മിറ്റി രൂപവത്കരിച്ചു. പി.ടി.എ പ്രസിഡൻറ് തോമസ് ചെറിയാൻ (ചെയർ), പ്രിൻസിപ്പൽ ഡോ. രാജഗോപാൽ (വൈസ് ചെയർ), പ്രഥമാധ്യാപിക മോനി ഉമ്മൻ (കൺ), ടി.കെ. സുഭാഷ് (ജോ. കൺ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കമ്മിറ്റിയുടെ കോ-ഓഡിനേറ്റർ സീനിയർ അസിസ്റ്റൻറ് കെ.കെ. സദാനന്ദനാണ്. ഡിസംബർ 13ന് രാവിലെ 10ന് സ്വാഗതസംഘം യോഗം കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുതവഴി പുത്തൻപള്ളിയോടത്തിന് ഉളികുത്തി ചെങ്ങന്നൂർ: മുതവഴി പുത്തൻപള്ളിയോടത്തിന് ഉളികുത്തി. മുതവഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ പള്ളിയോട ശിൽപി ചങ്ങംകരി വേണു ആചാരിയുടെ സാന്നിധ്യത്തിൽ കരയിലെ മുതിർന്ന ആചാരി മണിയിലേത്ത് കുട്ടപ്പനാചാരി ഉളികുത്ത് നിർവഹിച്ചു. എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാരപ്പണിക്കർ ദീപം തെളിച്ചു. പള്ളിയോട നിർമാണ സമിതി ചെയർമാൻ കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ചങ്ങംകരി വേണു ആചാരി, കുട്ടപ്പനാചാരി, ഭാസ്‌കരൻ കാരാഴ്മ എന്നിവരെ ആദരിച്ചു. പള്ളിയോട സേവാസംഘം പ്രസിഡൻറ് ഡോ. ശശിധരൻപിള്ള, സെക്രട്ടറി രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് കെ.പി. സോമൻ, എൻ.എസ്.എസ് താലൂക്ക് യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, എം.വി. ഗോപകുമാർ, പള്ളിയോട നിർമാണ സമിതി ജനറൽ കൺവീനർ എം.വി. വിജയകുമാർ, ഉണ്ണികൃഷ്ണൻ നായർ, ബി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. നാൽപത്തിയൊന്നേകാൽ കോൽ നീളവും 60 അംഗുലം ഉടമയുമുള്ള പള്ളിയോടത്തിൽ 65 പേർക്ക് കയറാം. ചിങ്ങമാസത്തിൽ നിർമാണം പൂർത്തിയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.