ജല അതോറിറ്റി ഉന്നതരുടെ പിടിപ്പുകേടിന്​ തന്നെ സ്ഥലംമാറ്റിയെന്ന്​ ജീവനക്കാര​െൻറ ഹരജി

കൊച്ചി: ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിന് തന്നെ ബലിയാടാക്കിയെന്ന് ആരോപിച്ച് ജല അതോറിറ്റിക്കെതിരെ സ്ഥലംമാറ്റത്തിനിരയായ ജീവനക്കാര​െൻറ ഹരജി. എറണാകുളത്ത് മധ്യമേഖല ചീഫ് എൻജിനീയര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സെല്ലിലെ യു.ഡി ക്ലർക്ക് ബിജു വര്‍ഗീസാണ് ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ കമ്പനിയുമായുണ്ടായ നിയമനടപടിയില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്നതിനെത്തുടർന്ന് വാട്ടര്‍ അതോറിറ്റി എം.ഡിയാണ് തന്നെ സ്ഥലംമാറ്റിയതെന്നാണ് ആരോപണം. ഹരജി പരിഗണിച്ച കോടതി വാട്ടര്‍ അതോറിറ്റിയില്‍നിന്ന് വിശദീകരണം തേടി. ഈ മാസം 25ന് തന്നെ തൊടുപുഴയിലേക്ക് സ്ഥലംമാറ്റിയതായി ഹരജിക്കാരന്‍ പറയുന്നു. എന്നാല്‍, 27ന് മറ്റൊരു ഉത്തരവിലൂടെ സ്ഥലംമാറ്റം സുല്‍ത്താന്‍ ബത്തേരിയിലേക്കാക്കി. ഒരുഓഫിസില്‍ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാറ്റാവൂ എന്നാണ് വ്യവസ്ഥ. സ്ഥലംമാറ്റം കഴിയുന്നതും ജീവനക്കാര​െൻറ സ്വന്തം ജില്ലയിലേക്കാകണമെന്നും വ്യവസ്ഥയുണ്ട്. പേക്ഷ ഒരുവര്‍ഷം മാത്രം ജോലിയെടുത്ത എറണാകുളം പിറവം സ്വദേശിയായ തന്നെ ഇടുക്കി തൊടുപുഴയിലേക്കും പിന്നീട് വയനാട്ടിലേക്കും മാറ്റുകയായിരുന്നു. എറണാകുളം ജില്ലയിൽ ഒേട്ടറെ ഒഴിവുകളുള്ളപ്പോഴാണിത്. സ്വകാര്യ കമ്പനിയുമായുള്ള കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചക്ക് നിരപരാധിയായ തനിക്കെതിരെയാണ് നടപടിയെന്ന് ഹരജിയിൽ പറയുന്നു. സ്വകാര്യകമ്പനി നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ നേരേത്ത ജല അതോറിറ്റി എം.ഡി ഷൈനമോളെ ഡിവിഷന്‍ ബെഞ്ച് വിളിച്ചുവരുത്തിയിരുന്നു. കോടതിയലക്ഷ്യ നടപടിയിൽനിന്ന് എം.ഡിെയ പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇൗ സമയത്ത് വാട്ടർ അതോറിറ്റിയുടെ ഹൈകോടതിയിലെ ലെയ്സൺ ഒാഫിസറായിരുന്നു ഹരജിക്കാരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.