നാഷനല്‍ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ട്; ​പ്രധാന കെട്ടിടങ്ങളുടെ നിർമാണം ജനുവരിയിൽ പൂർത്തിയാകും ^എം.പി

നാഷനല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്; പ്രധാന കെട്ടിടങ്ങളുടെ നിർമാണം ജനുവരിയിൽ പൂർത്തിയാകും -എം.പി ആലപ്പുഴ: കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിെല നാഷനല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പള്ളിപ്പുറത്ത് ആരംഭിക്കുന്ന എൻജിനീയറിങ് കോളജി​െൻറ പ്രധാന കെട്ടിടങ്ങളുടെ നിർമാണം ജനുവരിയിൽ പൂർത്തിയാകുമെന്ന് കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ബിൽഡിങ്, ഗേൾസ് ഹോസ്റ്റൽ, ജീവനക്കാർക്കായുള്ള റെസിഡൻഷ്യൽ കോംപ്ലക്സ് എന്നീ കെട്ടിടങ്ങളുടെ നിർമാണം ഏറക്കുറെ പൂർത്തിയായി. ബോയ്സ് ഹോസ്റ്റലി​െൻറ നിർമാണം 50 ശതമാനത്തോളമായി. മേയിൽ എല്ലാ കെട്ടിടങ്ങളുടെയും നിർമാണം പൂർത്തിയാകുമെന്നും പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയശേഷം എം.പി അറിയിച്ചു. അടുത്ത അക്കാദമിക് വർഷം മുതല്‍ ഇവിടെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയും. 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് ആകെ വിസ്തൃതിയുള്ള പത്ത് കെട്ടിടങ്ങളാണ് മേയിൽ പൂർത്തിയാവുക. ലബോറട്ടറികള്‍, വര്‍ക്ക്ഷോപ് തുടങ്ങിയവയും ഇൻസ്റ്റിറ്റ്യൂട്ട് സമുച്ചയത്തിലുണ്ടാകും. െഗസ്റ്റ് ഹൗസ്, കോൺഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം, ജീവനക്കാര്‍ക്ക് വാസകേന്ദ്രം, ഹോസ്റ്റല്‍, കാൻറീന്‍ തുടങ്ങിയ സൗകര്യങ്ങളും ഇതോടൊപ്പം സജ്ജമാകും. വന്‍ തൊഴിലവസരങ്ങളുള്ള ഊര്‍ജ എന്‍ജിനീയറിങ് -ഊര്‍ജമാനേജ്‌മ​െൻറ് രംഗത്തെ വിവിധ ബിരുദ- ബിരുദാനന്തര -ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് ഈ സ്ഥാപനം പ്രാധാന്യം നല്‍കുക. 13 കോഴ്‌സിൽ വിദ്യാർഥികള്‍ക്ക് പഠനസൗകര്യമുണ്ടാകും. നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ്, പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍, മീഡിയം ടേം കോഴ്‌സുകള്‍, ഇന്‍ഡക്ഷന്‍ പ്രോഗ്രാം, സിമുലേറ്റര്‍ ട്രെയിനിങ് എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണച്ചുമതലയുള്ള പവർ ഗ്രിഡി​െൻറ എ.ജി.എം മിനോ വർഗീസ്, ഡി.ജി.എം ഗ്രേസ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ സിനിമോൻ, നൈസി ബെന്നി, സുമ, ജ്യോതിശ്രീ എന്നിവരും എം.പിക്കൊപ്പം സ്ഥലം സന്ദർശിച്ചു. സാഹസിക ടൂറിസം പദ്ധതിയുമായി ഡി.ടി.പി.സി ആലപ്പുഴ: ജില്ലയെ സാഹസിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള സാധ്യതകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിൽ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതി​െൻറ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പാരാമോേട്ടാര്‍ സംവിധാനം വെള്ളിയാഴ്ച മുതൽ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ആദ്യഘട്ടമെന്ന നിലയില്‍ രാവിലെ 6.30 മുതല്‍ 10 വരെയായിരിക്കും പ്രവര്‍ത്തനം. സാഹസിക പറക്കലിന് താല്‍പര്യമുള്ളവര്‍ ആലപ്പുഴ ഡി.ടി.പി.സി ഓഫിസിലെ ബുക്കിങ് കൗണ്ടര്‍ വഴി ബുക്കിങ് നടത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.