പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടം ഉരുക്കിയത്​ ഉചിതമായില്ലെന്ന്​ ഹൈകോടതി

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പഴയ സ്വർണ നെറ്റിപ്പട്ടം ഉരുക്കിയത് ഉചിതമായ നടപടിയല്ലെന്ന് ഹൈകോടതി. മേലിൽ ഇത്തരം കാര്യങ്ങളിൽ പൗരാണികമൂല്യവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുക്കണമെന്നും തേയ്മാനം സംഭവിച്ചതുമായ വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രത്തിൽനിന്ന് മാറ്റുന്നതിനുമുമ്പ് ബന്ധപ്പെട്ട അധികൃതരെക്കൊണ്ട് ദേവസ്വം ബോർഡ് ആസ്തിവിവരപ്പട്ടിക തയാറാക്കണമെന്നും ഡിവിഷൻബെഞ്ച് നിർദേശിച്ചു. പുതിയ സ്വർണ നെറ്റിപ്പട്ടത്തി​െൻറ നിർമാണം അഭിഭാഷക കമീഷ​െൻറ സഹായത്തോടെ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയതു നിർമിക്കാൻ 2016 ഫെബ്രുവരി 25നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. പഴയ സ്വർണ നെറ്റിപ്പട്ടത്തിലെ കല്ലുകൾ പുതിയതിൽ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. പഴയ നെറ്റിപ്പട്ടത്തി​െൻറ ചരിത്രപരമായ മൂല്യം കണക്കാക്കാതെയുള്ള നടപടിയെ ചോദ്യം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശി എസ്. അനുജൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണവും വിലയേറിയ കല്ലുകളും ക്ഷേത്രത്തിൽനിന്ന് മാറ്റരുതെന്നാവശ്യപ്പെട്ട് ടി.ജി. മോഹൻദാസ് നൽകിയ ഹരജിയുമാണ് ഹൈകോടതി പരിഗണിച്ചത്. ഇത്തരം കാര്യങ്ങൾ അവഗണിക്കുന്നത് ഭരണപരമായ വീഴ്ചയായി കണക്കാക്കി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.