വിഭാഗീയതയില്ലാതെ സി.പി.എം കായംകുളം ഏരിയ സമ്മേളനത്തിന്​ സമാപനം

കായംകുളം: ഏറെക്കാലത്തിനുശേഷം വിഭാഗീയതയും വിമതസ്വരങ്ങളുമില്ലാതെ ജില്ലയിലെ പ്രഥമ സി.പി.എം ഏരിയ സമ്മേളനത്തിന് സമാപനം. പ്രതിനിധികളുടെ അതിരുവിട്ട നേതൃപുകഴ്ത്തലുകൾക്കെതിരെ ജില്ല സെക്രട്ടറി താക്കീത് നൽകി. പുകഴ്ത്തലുകളിൽ പൊങ്ങിപ്പോകുന്നവരല്ല നേതാക്കളെന്ന് തിരിച്ചറിയണമെന്ന് മറുപടി പ്രസംഗത്തിൽ ജില്ല സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെയും 31 ജില്ല സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. പി. അരവിന്ദാക്ഷനാണ് സെക്രട്ടറി. ഇദ്ദേഹത്തെ കൂടാതെ, പ്രഫ. എം.ആർ. രാജശേഖരൻ, എൻ. ശിവദാസൻ, എസ്. ആസാദ്, എസ്. നസീം, എം. രാമചന്ദ്രൻ, എസ്. സുനിൽകുമാർ, ബി. അബിൻഷാ, വി. പ്രഭാകരൻ, കെ.എൽ. പ്രസന്നകുമാരി, ബിപിൻ സി. ബാബു, എസ്. പവനനാഥൻ, എം. മഹേന്ദ്രൻ, കെ.പി. മോഹൻദാസ്, പി.എച്ച്. ജാഫർകുട്ടി, ജി. ശ്രീനിവാസൻ, എസ്. കേശുനാഥ്, ജി. ഹരികുമാർ, പി. ശശികല, എം. നസീർ, ടി. യേശുദാസ് എന്നിവരാണ് ഏരിയ കമ്മിറ്റിയിലുള്ളത്. ഇതിൽ ജി. ശ്രീനിവാസൻ, എം. നസീർ, ടി. യേശുദാസ് എന്നിവരെ ജില്ല സമ്മേളന പ്രതിനിധി പട്ടികയിൽനിന്ന് ഒഴിവാക്കി. ഏരിയ കമ്മിറ്റി അംഗങ്ങളെ കൂടാതെ കെ.ജി. ശ്രീകണ്ഠൻ, കെ.ബി. പ്രശാന്ത്, ടി.എ. നാസർ, എൻ. വിജയൻ, എസ്. ജയദേവൻപിള്ള, അജയൻ അമ്മാസ്, പി. സുരേഷ്കുമാർ, ജെ.കെ. നിസാം, എ.വി. രഞ്ജിത്, െഎ. റഫീഖ്, എച്ച്. കൊച്ചുമോൻ, ജിജോ ജോൺ, ബി. വിജയമ്മ, എ. ജമീല എന്നിവരാണ് ജില്ല സമ്മേളന പ്രതിനിധികൾ. ഉപ്പുവെള്ള ഭീഷണി ഒഴിവാക്കണം കായംകുളം: ഉപ്പുവെള്ളം കയറി ഒാണാട്ടുകരയിലെ കൃഷി നശിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി വേണമെന്ന് സി.പി.എം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സജി ചെറിയാൻ, ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തവർക്ക് മറുപടി നൽകി. സി.എസ്. സുജാത, എം. സുരേന്ദ്രൻ, എം.എ. അലിയാർ, കെ. രാഘവൻ, എ. മഹേന്ദ്രൻ, കെ.എച്ച്. ബാബുജാൻ, പി. ഗാനകുമാർ, ബി. അബിൻഷാ, കെ.പി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ലഹരിമുക്ത പദ്ധതി ഉദ്ഘാടനം ഹരിപ്പാട്: കേരള സർക്കാറി​െൻറ വിമുക്തി പദ്ധതിയുടെ ഭാഗമായി തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ പഞ്ചായത്തുതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് പല്ലന കുമാരനാശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ നടക്കും. സിനിമതാരം നരേൻ ഉദ്ഘാടനം ചെയ്യും. ലഹരിമുക്ത ബോധവത്കരണ ഹ്രസ്വചിത്രം 'നിങ്ങളിൽ ഒരാൾ' പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.