ജില്ല സർഗോത്സവത്തിന്​ തുടക്കം

കടുങ്ങല്ലൂർ: ജില്ല സർഗോത്സവത്തിന് മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ശിൽപശാല സാഹിത്യകാരൻ സേതു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. വേണു അധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ആലുവ ഡി.ഇ.ഒ വത്സലകുമാരി സ്വാഗതവും പ്രധാനാധ്യാപിക ജി. അജിതകുമാരി നന്ദിയും പറഞ്ഞു. ജില്ല പ്രോജക്ട് ഓഫിസർ സജോയ് ജോർജ്, ജില്ല കോഒാഡിനേറ്റർ ശശിധരൻ കല്ലേരി, സിബി അഗസ്റ്റിൻ, അഭിലാഷ്, ജീബ പൗലോസ്, ഒ.ബി. ലീന എന്നിവർ സംസാരിച്ചു. രണ്ടുദിവസം നീളുന്ന ശിൽപശാലയിൽ സാഹിത്യകാരന്മാരായ ശ്രീമൻ നാരായണൻ, കടുങ്ങല്ലൂർ നാരായണൻ, ശിവൻ മുപ്പത്തടം, കൂടൽ ശോഭൻ, കവി മധുസൂദനൻ, സന്തോഷ് കുമാർ മഞ്ഞുമ്മൽ, സനൽ പോറ്റി, മാത്യൂസ് പുതുശ്ശേരി, രജനി ശങ്കർ, ഷാജി ഇടപ്പള്ളി, കുമാർ മടവൂർ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.