കിണറ്റില്‍ വീണ പശുക്കുട്ടിയെ ഫയര്‍ഫോഴ്​സ്​ രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: കിണറ്റില്‍ വീണ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. കവക്കാട് നമ്പ്യാട്ട് സണ്ണി പോളി​െൻറ ഒന്നര വയസ്സുള്ള പശുക്കുട്ടിയാണ് സമീപെത്ത ബെന്നി വര്‍ഗീസി​െൻറ 15 -അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. നാട്ടുകാര്‍ കല്ലൂര്‍ക്കാട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ലീഡിങ് ഫയര്‍മാന്‍ എന്‍.ടി. ബാലന്‍, ഫയര്‍മാന്‍മാരായ ജി.നിതീഷ്, അനൂബ് ബാബു, എന്‍.എസ്. അജയകുമാര്‍, ബിനു മോഹന്‍, ബി.വിക്രമരാജ്, ഡ്രൈവര്‍മാരായ കെ.എം. ഷമീര്‍, സ്റ്റോജന്‍ ബേബി എന്നിവരുടെ നേതൃത്വത്തില്‍ കിണറ്റിലിറങ്ങി ബെല്‍റ്റ് ഘടിപ്പിച്ച് കരയില്‍ കയറ്റുകയായിരുന്നു. ചിത്രം-- കിണറ്റില്‍ വീണ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് സംഘം കയറ്റുന്നു ........................ ഫയൽ നെയിം Fair
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.