ജില്ല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരിതെളിഞ്ഞു

കാക്കനാട്: എറണാകുളം ജില്ല സാക്ഷരത മിഷ‍​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ജില്ലതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരി തെളിഞ്ഞു. ജില്ല പഞ്ചായത്ത് ഹാളില്‍ പ്രസിഡൻറ് ആശ സനില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രായത്തിനതീതമായി സ്വന്തം കലാമികവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു. ജില്ല സാക്ഷരത മിഷന്‍ തയാറാക്കിയ ജലസ്രോതസ്സുകളുടെ പഠനവിവര റിപ്പോര്‍ട്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പ്രകാശനം ചെയ്തു. സാക്ഷരത മിഷനിലെ പ്രേരക്മാര്‍, പത്താംതരം, ഹയര്‍ സെക്കന്‍ഡറി, നാല്, തുല്യത പഠിതാക്കള്‍ എന്നിവര്‍ക്കുവേണ്ടിയാണ് മത്സരം നടക്കുന്നത്. ജില്ല പഞ്ചായത്ത് ഹാള്‍, ഇ.എം.എസ് ഹാള്‍, കലക്ടറേറ്റ് പ്ലാനിങ് ഹാള്‍, എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരം. ജില്ലയിലെ 14 ബ്ലോക്കിൽനിന്നും 13 നഗരസഭയില്‍നിന്നും കോര്‍പറേഷനില്‍നിന്നും 478 കലാപ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും. നവസാക്ഷരര്‍, നാല്, ഏഴ് തുല്യത പഠിതാക്കള്‍, പത്താം തരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, പ്രേരക്മാര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ലളിതഗാനം, നാടന്‍പാട്ട്, സംഘനൃത്തം, തിരുവാതിര, മിമിക്രി, മോണോആക്ട്, പ്രസംഗം, കഥ പറയല്‍, വായന, കഥരചന, ഉപന്യാസ രചന, കവിത രചന തുടങ്ങി 27 ഇനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ പി.എസ്. ഷൈല, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ.അബ്ദുൽ റഷീദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ സരള മോഹന്‍, ജോളി ബേബി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, സാക്ഷരത മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ ഡോ. വി.വി. മാത്യു, ജില്ല സാക്ഷരത സമിതി അംഗം പി.ഐ. നാദിര്‍ഷ, അസി.കോ-ഓഡിനേറ്റര്‍മാരായ ജസ്റ്റിന്‍ ജോസഫ്, ടി.വി. ശ്രീജന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.