മുന്നാക്ക സംവരണം അട്ടിമറിയാണ് – ബാബു കുന്നത്തൂര്‍

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം നിലവിെല സംവരണം അട്ടിമറിച്ചാകരുതെന്ന് കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍ പറഞ്ഞു. സംവരണത്തില്‍ സാമ്പത്തികം കൊണ്ടുവരുന്നത് തെറ്റായ കാഴ്ചപ്പാടാണ്. സാമൂഹികനീതിയും സമത്വവും ഉറപ്പുവരുത്താന്‍ സാമ്പത്തിക സംവരണമല്ല വേണ്ടത്. മുന്നാക്കക്കാരിലെ ദുര്‍ബലര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.