ബാസ്‌ക്കറ്റ്ബാൾ താരം ഇ.സി. പ്രിന്‍സ്

കൊച്ചി: കേരള ബാസ്‌കറ്റ്ബാള്‍ ടീം അംഗമായിരുന്ന ചിലവന്നൂര്‍ സാല്‍വിയന്‍ െഹയ്റ്റസ് ഈരാളില്‍ ഇ.സി. പ്രിന്‍സ് (68) നിര്യാതനായി. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസില്‍ ഡെപ്യൂട്ടി കമീഷണറായാണ് വിരമിച്ചത്. എറണാകുളം ജില്ല ടീം, സര്‍വകലാശാല ടീം തുടങ്ങിയവയില്‍ ആദ്യഘട്ടത്തില്‍ കളിച്ചു. 1976--77 കാലഘട്ടത്തില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടിയും ജഴ്‌സിയണിഞ്ഞു. എറണാകുളം ജില്ല ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുമ്പനാട് പുത്തന്‍വീട്ടില്‍ വത്സ മേരി. മക്കള്‍: കാജള്‍, ശീതള്‍. മരുമക്കള്‍: റിച്ചി, രവി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് സ​െൻറ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ ചിറ്റൂര്‍ റോഡ് സെമിത്തേരിമുക്കിലെ സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.