രക്തദാന ക്യാമ്പ്

പറവൂർ: സ​െൻറ് ജെർമയിൻസ് സിയോൺ എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി ആലുവ ഗവ. ബ്ലഡ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും സഹകരിച്ച് നടത്തി. പറവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.എൻ. ലത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ടോം മുള്ളൻചിറ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജെർളി ഡി. മാഞ്ഞുരാൻ, ചെയർമാൻ വി.സി. പത്രോസ്, എച്ച്.ഡി.എഫ്.സി സീനിയർ മാനേജർ ബെൻസൻ റാഫേൽ, ജോസഫ് പടയാട്ടി, രാജൻ പരപ്പൻ എന്നിവർ സംസാരിച്ചു. പറവൂര്‍ താലൂക്ക് വികസന സമിതി എന്‍.എച്ച് -17-ല്‍ കണ്ടെയ്‌നര്‍ ഗതാഗതം നിയന്ത്രിക്കണം കൊച്ചി: ദേശീയ പാത 17ല്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കണ്ടെയ്‌നര്‍ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണമെന്ന് പറവൂര്‍ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. കണ്ടെയ്‌നര്‍ ഗതാഗതം രാത്രി എട്ടിനും രാവിലെ എട്ടിനും ഇടയില്‍ മാത്രം അനുവദിക്കണം. വരാപ്പുഴയില്‍നിന്ന് ആലുവയ്ക്ക് രാത്രി ഏഴിനുശേഷം ബസുകള്‍ ഇല്ലാത്ത അവസ്ഥ പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കോട്ടുവള്ളി, കൊടവക്കാട് ബസുകള്‍ വരാപ്പുഴ വരെ സര്‍വിസ് നടത്തുകയും വരാപ്പുഴ സ്റ്റാന്‍ഡില്‍ എത്തുകയും ചെയ്താല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിക്കുമെന്നും പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.