മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്​ വിവാദമായി

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ശാഖ അഴിമതിക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് വിവാദത്തിൽ. സി.പി.എം താൽപര്യത്തിൽ നടത്തിയ മാറ്റമാണിതെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ വി. ജോഷിക്കാണ് സ്ഥലംമാറ്റം. തിരുവനന്തപുരം ലോകായുക്തയിലേക്കാണ് മാറ്റം. ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്ത ഉടൻതന്നെ ഒന്നാംപ്രതിയായ ജ്യോതിമധുവിനെ അറസ്റ്റ് ചെയ്തിരുന്നു. വളരെ വേഗത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ പ്രതികളാകുമെന്നും അന്വേഷണസംഘം വെളിപ്പെടുത്തിയശേഷമാണ് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റത്തിന് ഉത്തരവ് വന്നതെന്നതും ശ്രദ്ധേയമാണ്. സർക്കാർതലത്തില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് അടുത്ത ബന്ധങ്ങളുണ്ടെന്നും അവരിലാരോ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാലാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റിയതെന്നും പലഭാഗത്തുനിന്നും ആരോപണങ്ങളുയരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വേണമെന്ന ആവശ്യവുമായി ഒരുവര്‍ഷം മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും അതി​െൻറ തുടര്‍നടപടിയാകാം സ്ഥലംമാറ്റമെന്നും ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ ജോഷി പ്രതികരിച്ചു. എന്നാല്‍, ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തി​െൻറ തിരുവല്ലയിലെ ഓഫിസില്‍നിന്ന് മാറാന്‍ അറിയിപ്പ് ലഭിച്ചില്ലെന്നും തനിക്ക് പകരം ആരും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജ്യോതി മധുവി​െൻറ അറസ്റ്റിന് പിന്നാലെ ഒരാഴ്ചക്കാലം ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടറെ കോഴ്‌സുകള്‍ക്കായി പറഞ്ഞയിച്ചിരുന്നതും വിവാദമായിരുന്നു. + സ്ഥലം മാറ്റിയത് കുറ്റക്കാരെ രക്ഷിക്കാൻ മാവേലിക്കര: സഹകരണബാങ്കിലെ അഴിമതിയിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉേദ്യാഗസ്ഥരെ അനേഷണത്തി​െൻറ പ്രാഥമിക ഘട്ടത്തില്‍ സ്ഥലംമാറ്റിയ നടപടി യഥാര്‍ഥ കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം ആരോപിച്ചു. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഉേദ്യാഗസ്ഥരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണ് ഇപ്പോഴുണ്ടായത്. സി.പി.എമ്മും കേസിലെ പ്രതികളും തമ്മിെല അവിശുദ്ധ ബന്ധമാണ് ഇതിലൂടെ പുറത്തുവന്നത്. കോടതി നിരീക്ഷണത്തിലുള്ള അനേഷണം ഈ കേസില്‍ ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരള നഴ്സസ് യൂനിയൻ ജില്ല സമ്മേളനം ആലപ്പുഴ: ആർദ്രം പദ്ധതിയുടെ മറവിൽ സർക്കാർ ആശുപത്രിയിലെ നഴ്സുമാരെ നഴ്സിങ് ഇതര ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കേരള നഴ്സസ് യൂനിയൻ ജില്ല സമ്മേളനം പ്രമേയത്തിൽ മുന്നറിയിപ്പ് നൽകി. സമ്മേളനം ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇ.ജി. ഷീബ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് അമ്പിളിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, പി.ആർ. പ്രകാശൻ, യു.എം. കബീർ, കെ.എം. തങ്കമണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.ജി. ഷീബ (പ്രസി), ഷഹനാബീവി (സെക്ര), ജോസ്മി ജോർജ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.