സംവരണം: സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു^പുന്നല ശ്രീകുമാർ

സംവരണം: സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു-പുന്നല ശ്രീകുമാർ കൊച്ചി: സംവരണ വിഷയത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് ജില്ല ലയനസമ്മേളനവും സംവരണ സംരക്ഷണ കൺെവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണ നടപടികളുമായി മുന്നോട്ടു പോകുമെന്നും, ഭരണഘടന ഭേദഗതി വേണമെന്ന് ബോധ്യമുള്ളതിനാലാണ് ആ ദിശയിലുള്ള പ്രവർത്തനങ്ങൾ കേരളത്തിൽനിന്ന് ആരംഭിച്ചതെന്നും പറഞ്ഞ മുഖ്യമന്ത്രി ഇടുക്കിയിൽ സാമൂഹിക സംവരണമാണ് സർക്കാർ നിലപാടെന്ന് പ്രഖ്യാപിക്കുന്നു. ഭരണഘടന വിരുദ്ധ നടപടികളിൽ പെട്ടുപോയ സർക്കാർ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇതിനെതിരെ ഡിസംബർ 11ന് ലക്ഷങ്ങൾ അണിനിരക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് എൻ.എൻ. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് വി.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.