ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ തനതു സംവരണം വേണം ^കൊങ്ങിണി സഭ

ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തനതു സംവരണം വേണം -കൊങ്ങിണി സഭ കൊച്ചി: സംസ്ഥാനത്തെ കൊങ്ങിണി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗ്രൂപ്പിന് തനതായി സർക്കാർ നിയമനത്തിൽ 10 ശതമാനവും ദേവസ്വം നിയമനത്തിൽ 18 ശതമാനവും സംവരണം അനുവദിക്കണമെന്ന് ഭാരതീയ കൊങ്ങിണി ഭാഷാ വികാസ് സഭ ആവശ്യപ്പെട്ടു. കേന്ദ്ര ട്രഷറർ എസ്.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ആർ. ഷൺമുഖൻ, ഡോ. എൻ. നിർമല, എം.എൻ. കൃഷ്ണൻ, ഏരൂർ സുബ്രഹ്മണ്യൻ, ടി.കെ. രാജു, എം.ജി. ഗോപി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.