മത്സ്യവിൽപനക്കിടെ തർക്കം; വ്യാപാരിക്ക്​ തലക്ക്​ അടിയേറ്റു; രണ്ടുപേർ അറസ്​റ്റിൽ

കൂത്താട്ടുകുളം: മത്സ്യവിൽപനക്കിടെ വാക്കുതർക്കത്തെ തുടർന്ന് മത്സ്യ വില്‍പനക്കാരന് തലക്ക് അടിയേറ്റു. കരിങ്കല്ല്കൊണ്ട് തലക്കടിയേറ്റ് ഗുരുതര പരിക്കേറ്റ കിഴകൊമ്പ് പടിഞ്ഞാറേകുടി ഷാന്‍ കുമാറിനെ(36) കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് ഏഴിന് കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലക്ക് സമീപമാണ് സംഭവം. മത്സ്യം വാങ്ങാന്‍ എത്തിയവരും വിൽപനക്കാരനായ ഷാനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് തലക്ക് അടിയേറ്റത്. ഷാനിനെ ആക്രമിച്ച വാളിയപ്പാടം പുറ്റാനിമലയില്‍ പൊന്നു (47), ചെരുകുന്നുമല കടുവാകുഴിയില്‍ കുഞ്ഞിക്കണ്ണന്‍ (39) എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.