ചികിത്സ ധനസഹായം വിതരണം

പിറവം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സ ധനസഹായ വിതരണം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. പിറവം നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി 115 പേർക്ക് 20 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പിറവം മുനിസിപ്പൽ ഒാഫിസിൽ കൂടിയ യോഗത്തിൽ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഐഷ മാധവൻ, കൗൺസിലർമാരായ ജിൽസ് പെരിയപ്പുറം, ബിബിൻ ജോസ്, അന്നമ്മ ഡോമി, ജിൻസി രാജു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.