ഹാഫ് മാരത്തൺ മത്സരത്തോടെ എം.ജി സർവകലാശാല കായികമേളക്ക് തുടക്കം

അത്ലറ്റിക്സിന് ഇന്ന് തുടക്കം പാലാ: . തിങ്കളാഴ്ച രാവിലെ നടന്ന വനിത വിഭാഗം ഹാഫ് മാരത്തണിൽ അനു മരിയ സണ്ണി (അൽഫോൻസ് കോളജ്, പാലാ) ഒന്നാമതെത്തി. ഒരു മണിക്കൂർ 30 മിനിറ്റും 41.33 സെക്കൻഡുമെടുത്താണ് അനു മുന്നിലെത്തിയത്. പി.വി. ദൃശ്യ (അൽഫോൻസ കോളജ്, പാലാ) രണ്ടാമതും പി.എം. സാന്ദ്ര (അസംപ്ഷൻ കോളജ്, ചങ്ങനാശ്ശേരി) മൂന്നാമതുമെത്തി. പുരുഷവിഭാഗത്തിൽ ടിബിൻ ജോസഫ് (എം.എ കോളജ്, കോതമംഗലം) ഒന്നാമതെത്തി. ഒരു മണിക്കൂർ 15 മിനിറ്റ് 30.89 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ടിബിൻ മുന്നിലെത്തിയത്. എസ്.എ. അഭിജിത് (എം.എ കോളജ്, കോതമംഗലം) രണ്ടാമതും പി.ആർ. അമൽ (എസ്.ബി കോളജ്, ചങ്ങനാശ്ശേരി) മൂന്നാമതുമെത്തി. പെൺവിഭാഗത്തിൽ 2004ലെ ഒ.പി. ജയ്ഷയുടെയും (01:21) ആൺവിഭാഗത്തിൽ 2004ലെ എം.വൈ. സബിയുടെയും റെക്കോർഡ് (01:07:21) മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെ അത്ലറ്റിക് മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘാടനം കെ.എം. മാണി എം.എൽ.എ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.