ഗതാഗത പരിഷ്‌കാരം തുടരണം

ആലുവ: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരം തുടരണമെന്ന് അഖിലേന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി. ഒരു വിഭാഗം വ്യാപാരികള്‍ക്ക് ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണണം. ഇതുസംബന്ധമായി ട്രാഫിക് പൊലീസിന് നിവേദനം നല്‍കി. വണ്‍വേ സംവിധാനം സംബന്ധിച്ച് ജനഹിത പരിശോധന നടത്തുമെന്ന് ജില്ല വൈസ് പ്രസിഡൻറ് ആര്‍. രഹന്‍രാജ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ.എച്ച്. ഷാജി, വൈസ് പ്രസിഡൻറ് സി.പി. നാസര്‍, ജനറല്‍ സെക്രട്ടറി നിജാസ്, വിനോദ് ജോസ്, പി.എ. പ്രിന്‍സ്, ഗ്രാന്‍ഡ് ഷാനു എന്നിവര്‍ ആവശ്യപ്പെട്ടു. ഹ്രസ്വകാല കോഴ്‌സ് ആലുവ: ദേശീയ നഗര ഉപജീവന ദൗത്യത്തി‍​െൻറ ഭാഗമായി നഗരസഭ നടത്തുന്ന ബിസിനസ് കറസ്‌പോണ്ടൻറ് കം ബിസിനസ് ഫെസിലിറ്റേറ്റര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, ഫീല്‍ഡ് എൻജിനീയര്‍ തൊഴിലധിഷ്‌ഠിത ഹ്രസ്വകാല കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. നഗരസഭ പരിധിയിലുള്ള, വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത 30ല്‍ താഴെ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം, യോഗ്യത പ്ലസ് ടു. ഫോൺ: 0484 -2622152. സഞ്ചാരസ്വാതന്ത്ര്യം തടയരുത് - --മുസ്‌ലിം ലീഗ് ആലുവ: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായും തടഞ്ഞ് നഗരത്തില്‍ നടപ്പാക്കിയ വണ്‍വേ സംവിധാനത്തിലെ അപാകത പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് കീഴ്മാട് പഞ്ചായത്ത് കൗണ്‍സില്‍. നഗരത്തിലെത്തുന്ന കീഴ്മാട് പഞ്ചായത്തിലുള്ളവര്‍ക്ക് കിലോമീറ്റർ ചുറ്റേണ്ട സാഹചര്യമാണുള്ളത്. കാനകള്‍ വൃത്തിയാക്കി ഫുട്പാത്തുകളില്‍ സ്ലാബിട്ട് റോഡിന് വീതി കൂട്ടുക, തകര്‍ന്ന റോഡുകള്‍ നന്നാക്കുക, പാലങ്ങള്‍ വീതികൂട്ടുക, ഇടറോഡുകള്‍ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉന്നയിച്ചു. പ്രസിഡൻറ് പി.എ. മഹബൂബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റനീഫ് അഹമ്മദ്, വി.കെ. മുഹമ്മദ്, എം.എസ്. അബൂബക്കര്‍, മുജീബ് കുട്ടമശ്ശേരി, എം.എസ്. സലാം, എം.ഐ. അഷ്റഫ്, കെ.എ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.