ഗതാഗത പരിഷ്കാരം ആലുവയിൽ ഇന്ന് വ്യാപാരി^ചുമട്ടുതൊഴിലാളി പണിമുടക്ക്

ഗതാഗത പരിഷ്കാരം ആലുവയിൽ ഇന്ന് വ്യാപാരി-ചുമട്ടുതൊഴിലാളി പണിമുടക്ക് ആലുവ: നഗരത്തിൽ നടപ്പിലാക്കിയ ഗതാഗതപരിഷ്കാരത്തിനെതിരെ ചൊവ്വാഴ്ച ആലുവയിൽ വ്യാപാരികൾ 24 മണിക്കൂർ ഹർത്താൽ ആചരിക്കും. ഹോട്ടൽ, മെഡിക്കൽ ഷോപ്പ് ഉൾപ്പെടെ എല്ലാ കടകളും അടച്ചിട്ട് പണിമുടക്കിൽ പങ്കെടുക്കുമെന്ന് വ്യാപാരികളുടെ സംഘടന ഭാരവാഹികൾ അറിയിച്ചു. ട്രാഫിക് റെഗുലേറ്ററി അതോറിറ്റി അധ്യക്ഷയായ നഗരസഭ ചെയർപേഴ്സ​െൻറ ഓഫിസിലേക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചുമട്ടുതൊഴിലാളി യൂനിയൻ -സി.ഐ.ടി.യു പണിമുടക്കുമെന്ന് മേഖല പ്രസിഡൻറ് പി.എം. സഹീർ , കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ ടി.ജി. സണ്ണി എന്നിവർ അറിയിച്ചു. സമരത്തെ പിന്തുണക്കുമെന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുമെന്നും സംയുക്ത സമര സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ടെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. മുഴുവൻ പ്രതിപക്ഷ കൗൺസിലർമാരും സമരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. പരിഷ്കാരത്തിന് പിന്തുണയുമായി പ്രകടനം ആലുവ: ഗതാഗത പരിഷ്കാരത്തിന് പിന്തുണയുമായി ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പ്രകടനം നടത്തി. ബാങ്ക് കവലയിൽനിന്ന് ആരംഭിച്ച പ്രകടനം കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ രക്ഷാധികാരി ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. മുൻ ജി.സി.ഡി.എ സെക്രട്ടറി എം.എൻ. സത്യദേവൻ, മുൻ മുനിസിപ്പൽ ചെയർമാൻ ഫ്രാൻസിസ് തോമസ്, സെക്രട്ടറി സാബു പരിയാരത്ത്, എ.വി. റോയി, ദാവൂദ് ഖാദർ, വി.ടി. ചാർളി, ജോൺസൻ മുളവരിക്കൽ, വി.എക്സ്. ഫ്രാൻസിസ്, അബ്‌ദുൽ ഖാദർ, വി.എ. മുഹമ്മദ് സാദിഖ്, പി.എ. ഗഫൂർ, അബ്‌ദുൽ റഹീം, വി.എം. നിസാർ, നിസാം പൂഴിത്തറ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.