ഹിറ്റ്ലറുടെ ഗതിതന്നെയായിരിക്കും പിണറായിക്കും-^ കെ.മുരളീധരൻ

ഹിറ്റ്ലറുടെ ഗതിതന്നെയായിരിക്കും പിണറായിക്കും-- കെ.മുരളീധരൻ നെട്ടൂർ: യു.ഡി.എഫ് എം.എൽ.എമാരെ ഓരോ കള്ളക്കേസും ചമച്ചു തുറുങ്കിൽ അടക്കാമെന്ന വ്യാമോഹമുണ്ടെങ്കിൽ ഹിറ്റ്ലർക്ക് സംഭവിച്ച അതേ ഗതി തന്നെയായിരിക്കും പിണറായി വിജയനുമെന്ന് കെ.മുരളീധരൻ. നെട്ടൂരിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കൈയേറ്റങ്ങൾ അന്വേഷിക്കാൻ കൈയേറ്റത്തി‍​െൻറ ആശാൻ എന്നു വിശേഷിപ്പിക്കുന്ന എം.എം. മണിയുൾപ്പെട്ട കമ്മിറ്റിയെയാണ് നിയോഗിച്ചത്. കാട്‌ കൈയേറ്റം അന്വേഷിക്കാൻ കാട്ടുകള്ളൻ വീരപ്പനെ ചുമതലപ്പെടുത്തുന്നത് പോലെയാണ് മന്ത്രിസഭ തീരുമാനം. ഒരു മന്ത്രിസഭ യോഗം ചേരുമ്പോൾ മറ്റൊരു ഡ്യൂപ്ലിക്കേറ്റ് മന്ത്രിസഭ യോഗം ചേരുന്നു. ഇതാണോ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം. സോളാർ കേസിൽ ഏഴേകാൽ കോടി രൂപയാണ് അന്വേഷണ കമീഷൻ െചലവാക്കിയത്. കമീഷൻ റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് കേരള ലോയേഴ്സ് യൂനിയന് നന്ദി പറഞ്ഞാണ് തുടങ്ങിയത്. സി.പി.എമ്മി‍​െൻറതാണ് കേരള ലോയേഴ്സ് യൂനിയൻ. സരിത ആദ്യം എഴുതി കൊടുത്ത കത്ത് തന്നെ മുങ്ങി. പിണറായി പകൽ എൽ.ഡി.എഫും സന്ധ്യ കഴിഞ്ഞാൽ ബി.ജെ.പിയുമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡൻറ് പി.എം. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഹൈബി ഈഡൻ എം.എൽ.എ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ കെ.ബി. മുഹമ്മദ് കുട്ടി അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ സുനില സിബി, സി.വിനോദ്, ടി.പി. ആൻറണി, വി.ജയകുമാർ, ടി.എം.അബ്ബാസ്, സന്തോഷ് പുത്തംപുരക്കൽ, സാംസൺ അറക്കൽ, കെ.എക്സ്. ആൻറണി, പി.എ. റഷീദ്, എം.കെ. സലിം, വിജയകുമാർ, ശകുന്തള പുരുഷൻ, സിബിൻ സോമൻ, പി.കെ. ഷെരീഫ്, പി.കെ. സുനീർ, എം. എ. ബെൻഷാദ് എന്നിവർ സംസാരിച്ചു. കാപ്ഷൻ es1 UDF k: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ ഭാഗമായി നെട്ടൂരിലെ 24, 25, ബൂത്ത് കമ്മിറ്റികളുടെ കുടുംബ സംഗമം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.