യു.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തി

മൂവാറ്റുപുഴ: നഗരസഭയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് . മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ നഗരസഭ ഭരണസമിതി ആര്‍ജവം കാണിക്കുന്നിെല്ലന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ കച്ചവടക്കാരെക്കൊണ്ട് സ്റ്റേ വാങ്ങിപ്പിച്ച് തടസ്സപ്പെടുത്തുകയും 20 ദിവസത്തേക്ക് മാത്രം നല്‍കിയ സ്റ്റേ നീക്കം ചെയ്യാന്‍ ശ്രമിക്കാത്തതും കെടുകാര്യസ്ഥതയുടെ ഭാഗമാണ്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചട്ടപ്രകാരം പ്രത്യേക കൗണ്‍സില്‍ വിളിച്ച് തീരുമാനമെടുത്തിട്ടും നടപ്പാക്കാതെ ഗതാഗത പ്രശ്‌നം രൂക്ഷമാകുന്ന നിലപാടാണ് ഭരണ നേതൃത്വം സ്വീകരിച്ചത്. നഗരസഭാ പേ വാര്‍ഡിലെ സാമ്പത്തിക തിരിമറി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ‍​െൻറ റിപ്പോര്‍ട്ടില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല. കോടികള്‍ മുടക്കി നിര്‍മിച്ച അര്‍ബണ്‍ ഹട്ട്, സ്റ്റേഡിയം, പച്ചമീന്‍ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, കെ.എസ്.ആ ര്‍.ടി.സി ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ തുറന്ന് പ്രവര്‍ത്തിക്കാനായില്ല. നികുതിയും സേവനനികുതിയും ഈടാക്കുമ്പോള്‍ തന്നെ തെരുവ് വിളക്കുകള്‍, മാലിന്യപ്രശ്‌നങ്ങള്‍ എന്നിവ പോലും പരിഹരിക്കപ്പെടുന്നിെല്ലന്നും കൗൺസിലർമാർ ആരോപിച്ചു. കെ.എ. അബ്ദുൽ സലാം, സി.എം. ഷുക്കൂര്‍, ജയ്‌സണ്‍ തോട്ടത്തില്‍, ജിനു ആൻറണി, പ്രമീള ഗിരീഷ്‌കുമാര്‍, ഷൈല അബ്്ദുള്ള, ഷാലിന ബഷീര്‍, സന്തോഷ്‌കുമാര്‍, സുമിഷ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹം നടത്തിയത്. പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. സി.എം. ഷുക്കൂര്‍, പി.എസ്.എ. ലത്തീഫ്, പി.വി. കൃഷ്ണന്‍നായര്‍, എന്‍. രമേശ്, കെ.എം. സലീം, ജോയി മാളിയേക്കല്‍, പി.എം. റഫീഖ്, മുഹമ്മദ് ചെറുകാപ്പിള്ളി, എം.എം. അഷറഫ് പുല്ലന്‍, സീതി, മുഹമ്മദ് റഫീഖ്, റിഷാദ് തോപ്പി കുടി എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.