സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കം

കിഴക്കമ്പലം: പട്ടിമറ്റം എസ്.എൻ.ഡി.പി ഹാളിലെ വി.വി. ദക്ഷിണാമൂർത്തി നഗറിൽ . മുതിർന്ന അംഗം എം.പി. വർഗീസ് പതാക ഉയർത്തി. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. എം.എൻ. മോഹനൻ രക്തസാക്ഷി പ്രമേയവും കെ.കെ. ഏലിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.കെ. വർഗീസ്, എം.പി. വർഗീസ്, വി.കെ. അയ്യപ്പൻ, മേരി ഏലിയാസ് എന്നിവരാണ് പ്രസീഡിയം. പ്രതിനിധി സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഒ.കെ. ജേക്കബ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി കെ.വി. ഏലിയാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.എൻ. മോഹനൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, പി.ആർ. മുരളീധരൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, ജില്ല കമ്മിറ്റിയംഗം സി.ബി. ദേവദർശനൻ എന്നിവർ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. 19 ഏരിയ കമ്മിറ്റിയംഗങ്ങളും 150 പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചുവപ്പുസേന പരേഡ്, ബഹുജന റാലി, പൊതുസമ്മേളനം എന്നിവ നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.