സാംസ്കാരിക സമ്മേളനം

തൃപ്പൂണിത്തുറ: സി.പി.ഐ ഉദയംപേരൂർ ലോക്കൽ സമ്മേളനത്തി​െൻറ ഭാഗമായി നടക്കാവിലെ ഗൗരിലങ്കേഷ് നഗറിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ല അസിസ്റ്റൻറ് സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ അധ്യക്ഷത വഹിച്ചു. സമ്മേളത്തിനു മുന്നോടിയായി കൊടിമര പതാക ജാഥകൾ നടന്നു. മല്ലികാ സ്്റ്റാലിൻ പതാക ഉയർത്തി. ഞായറാഴ്ച മാളേകാട് സഭാഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. ദേശീയ സംഗീതോത്സവം തൃപ്പൂണിത്തുറ: ദേശീയ സംഗീതോത്സവത്തി​െൻറ ഭാഗമായി ഏഴ് ദിവസം നീളുന്ന രാഗസുധ തൃപ്പൂണിത്തുറയിൽ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ലായം കൂത്തമ്പലത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ചന്ദ്രിക ദേവി അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡോ.കെ.ജി. പൗലോസ്, കൗൺസിലർ വി.ആർ. വിജയകുമാർ, അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപാട്ട്, പി. മധു എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം അനുരാധ ശ്രീറാം, ശ്രീറാം പരശുറാം എന്നിവർ ചേർന്നൊരുക്കിയ കർണാട്ടിക് ഹിന്ദുസ്ഥാനി ജുഗൽബന്ദി അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി തൃപ്പൂണിത്തുറ നഗരസഭയുടെ സഹകരണത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കും. ഡിസംബർ ഒന്നിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.