പൂർവവിദ്യാർഥി സംഗമം

പടം ec4 KSBBA PHOTOCAPTION കളമശ്ശേരി: ദേശീയ നിയമസർവകലാശാലയിൽ (നുവാൽസ്, കൊച്ചി) പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. സർവകലാശാല നിലവിൽ വന്നതി​െൻറ 15ാം വാർഷികത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ 2007 മുതൽ 2017 വരെ ബാച്ചുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. വൈസ് ചാൻസലർ പ്രഫ. ഡോ. റോസ് വർഗീസ് അധ്യക്ഷത വഹിച്ചു. നുവാൽസ് രജിസ്ട്രാർ ഡോ. മഹാദേവൻ, 2007 ബാച്ചിലെ പ്രതിനിധി അശോക് എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരെ ആദരിച്ചു. പൂർവവിദ്യാർഥികളുടെ കലാപ്രകടനങ്ങളും നടന്നു. ഡോ. പി.എസ്. ആതിര സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.