ഗോരഖ്​പുരിലെ കൂട്ടശിശു മരണം: ഡോ. കഫീലിനെതിരെ വധശ്രമക്കേസ്​

ഗോരഖ്പുർ: രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച ഉത്തർപ്രദേശിലെ ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ കൂട്ടശിശു മരണവുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാനെതിരെ പുതിയ കേസ്. വധശ്രമം, വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനുമേൽ ചുമത്തിയത്. ഇൗ വർഷം ആഗസ്റ്റിൽ 30 കുട്ടികൾ മരിച്ച സംഭവത്തിലാണിത്. പണം അടക്കാത്തതിനാൽ സ്വകാര്യ കമ്പനി ഒാക്സിജൻ സിലിണ്ടർ വിതരണം നിർത്തിവെച്ചതിനെ തുടർന്ന് കുഞ്ഞുങ്ങൾ മരിച്ചപ്പോൾ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തി​െൻറ ചുമതല കഫീൽ ഖാനായിരുന്നു. സ്വന്തം പോക്കറ്റിൽനിന്ന് പണം നൽകി ഒാക്സിജൻ സിലിണ്ടർ സംഘടിപ്പിച്ചതിലൂടെ ദേശീയശ്രദ്ധ നേടിയ അദ്ദേഹത്തെ പിന്നീട് സംഭവത്തിൽ സർക്കാർ പ്രതിയാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.