ഹരിപ്പാട് ഉപജില്ല സ്​കൂൾ കലോത്സവം: മണ്ണാറശാല യു.പി സ്കൂളിന്​ കിരീടം

ഹരിപ്പാട്:- ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന ഹരിപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ യഥാക്രമം 59ഉം 80ഉം പോയൻറുകൾ നേടി മണ്ണാറശാല യു.പി സ്കൂൾ ഓവേറാൾ കിരീടം കരസ്ഥമാക്കി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 201 പോയൻറുമായി ബഥനി ബാലികാമഠം ഹൈസ്കൂളും ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 154 പോയൻറുമായി ആയാപറമ്പ് ഗവ. എച്ച്.എസ്.എസും ഒന്നാംസ്ഥാനം നേടി. സംസ്കൃതോത്സവത്തിൽ 90 പോയൻറുമായി മണ്ണാറശാല യു.പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ 75 പോയൻറുമായി കെ.വി സംസ്കൃത ഹൈസ്കൂളും ഒന്നാംസ്ഥാനം കരസ്ഥമാക്കി. അറബിക് കലോത്സവം എൽ.പി വിഭാഗത്തിൽ 45 പോയൻറുമായി കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളും യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും വീയപുരം ഗവ. ഹൈസ്കൂളും ഒന്നാംസ്ഥാനം നേടി. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബാബുരാജ്, വിവേക്, സതീഷ് മുട്ടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ, പി.ടി.എ പ്രസിഡൻറ് കെ.വി. മനേഷ്, വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.വി. ഷാജി, എച്ച്.എം ഫോറം കൺവീനർ എസ്. നാഗദാസ്, ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റസാഖ്, കൺവീനർമാരായ എ.എം. ഷഫീഖ്, ഡോ. ഡി. ഹരീഷ് എന്നിവർ സംസാരിച്ചു. അനുയാത്ര പദ്ധതിക്ക് തുടക്കം ഹരിപ്പാട്: ദേശീയ ആരോഗ്യദൗത്യത്തി​െൻറയും കേരള സാമൂഹികസുരക്ഷ ദൗത്യത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഇൻറർവെൻഷൻ യൂനിറ്റ്- അനുയാത്ര പദ്ധതിക്ക് തുടക്കമായി. ജനനം മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ ജന്മന തലച്ചോറിലുണ്ടാകുന്ന വൈകല്യങ്ങൾ, ബുദ്ധിമാന്ദ്യം, പഠന വൈകല്യം എന്നിവ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതാണ് പദ്ധതി. നഗരസഭ ചെയർപേഴ്‌സൻ പ്രഫ. സുധ സുശീലൻ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. എസ്. സുനിൽ അധ്യക്ഷത വഹിച്ചു. ഫിസിയോതെറപ്പിസ്റ്റ് നീതു മോഹൻ, സ്‌പെഷൽ എജുക്കേറ്റർ അനിതകുമാരി, െഡവലപ്മ​െൻറൽ തെറപ്പിസ്റ്റ് പി. ശ്യാമ, പി.ആർ.ഒ ബെന്നി അലോഷ്യസ് എന്നിവർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ താലൂക്ക് ആശുപത്രിയിൽ ക്ലിനിക് പ്രവർത്തിക്കും. റേഷൻ കാർഡ് മുൻഗണന പട്ടിക: ഹിയറിങ് തുടങ്ങി ഹരിപ്പാട്: റേഷൻ കാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ നൽകിയതും അതത് റേഷൻകടകളിൽ നടന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കുമായി നഗരസഭ, പഞ്ചായത്തുകളിൽ ഹിയറിങ് തുടങ്ങിയതായി താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. അപേക്ഷ നൽകിയ രസീത്, അടിസ്ഥാനമായ രേഖകൾ, പഴയതും പുതിയതും റേഷൻ കാർഡുകൾ എന്നിവ സഹിതം രാവിലെ 10 മുതൽ ഹിയറിങ്ങിന് ഹാജരാകണം. ശനിയാഴ്ച മുതുകുളം, ചേപ്പാട്, ചിങ്ങോലി, കാർത്തികപ്പള്ളി, കുമാരപുരം, 28ന് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, കരുവാറ്റ, ഹരിപ്പാട്, പള്ളിപ്പാട്, 29ന് ചെറുതന, വീയപുരം എന്നിവിടങ്ങളിൽ നടക്കും. ഇതിന് എത്താൻ കഴിയാത്തവർക്ക് 30ന് താലൂക്ക് സപ്ലൈ ഓഫിസിലും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.