സ്വാഗത സംഘം രൂപവത്​കരിച്ചു

മൂവാറ്റുപുഴ: ജനുവരി എട്ട്, ഒമ്പത്, 10 ദിവസങ്ങളില്‍ പായിപ്ര കവലയില്‍ നടക്കുന്ന സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗം സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി കെ.എം. ദിനകരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രേട്ടറിയറ്റ് അംഗം കെ.എ. സനീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബാബു പോള്‍, ജില്ല എക്‌സിക്യൂട്ടിവ് അംഗം എന്‍. അരുണ്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ 251-അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: എന്‍. അരുണ്‍(ചെയർ.) എം.വി. സുഭാഷ്, കെ.കെ. ശ്രീകാന്ത്, നസീമ സുനില്‍, സലീം പോണാകുടി(വൈസ് ചെയർ.) വി.എം. നവാസ്(കണ്‍.) ജി. രാകേഷ്, വി.എം. നൗഷാദ്, എല്‍ദോ ജോയി, ആമിന മുഹമ്മദ്(ജോ. കണ്‍.) കെ.എ. സനീര്‍(ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.