പേട്ട തുള്ളൽ സ്​മരണ ഉണർത്തി അമ്പലപ്പുഴ ക്ഷേത്രത്തിൽ എര​ുമേലി കുടുംബത്തി​െൻറ അന്നദാനം

ആലപ്പുഴ: ഹൃദയ െഎക്യം ഉൗട്ടിയുറപ്പിച്ച മതസൗഹാർദത്തി​െൻറ രണ്ട് കണ്ണികളാണ് ശബരിമലയുടെ ഭാഗമായ എരുമേലിയും അമ്പലപ്പുഴയും. ഒന്നില്ലാതെ മറ്റൊന്നില്ല എന്നപോലെയാണ് ഇൗ രണ്ട് ദേശക്കാരുടെ ഒത്തുചേരൽ. അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവും എരുമേലി സംഘവും തമ്മിലെ സ്നേഹപ്രകടനത്തി​െൻറയും ഭക്തിപരമായ ഉൗഷ്മളതയുടെയും കൂടിച്ചേരലുകൾ എല്ലാ വർഷവും നടക്കാറുണ്ട്. അതിന് സാക്ഷിയാകുന്നത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. എരുമേലിയിൽ എത്തുേമ്പാൾ അവിടെ പള്ളിയിലും ഇത്തരം കൂടിച്ചേരൽ നടക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വാവരുസ്വാമിയുടെ പ്രതിനിധിയായിരുന്ന എരുമേലി താഴത്തുവീട്ടിൽ ഹസൻ റാവുത്തറുടെ കുടുംബാംഗങ്ങൾ നടത്തിയ അന്നദാനം ഏറെ ശ്രദ്ധേയമായിരുന്നു. മതസൗഹാർദത്തി​െൻറ അന്തരീക്ഷം കൂടുതൽ ദൃഢമായ സംഭവം. താഴത്തുവീട്ടിൽ കുടുംബാംഗങ്ങൾ വർഷങ്ങളായി അന്നദാനം നടത്തുന്നു. അമ്പലപ്പുഴ പേട്ട സംഘത്തോടൊപ്പം അരനൂറ്റാണ്ടുകാലം വാവരുസ്വാമിയുടെ പ്രതിനിധിയായി അനുഗമിച്ചിരുന്ന ഹസൻ റാവുത്തറും അമ്പലപ്പുഴ പേട്ടസംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരും തമ്മിലെ ബന്ധത്തി​െൻറ ഒാർമ പുതുക്കൽ കൂടിയാണിത്. മണ്ഡല-മകരവിളക്ക് കാലം ഇത്തരത്തിലുള്ള സംയോജനത്തി​െൻറ പ്രകാശം പരത്തുന്ന കാലംകൂടിയാണ്. പ്രസാദമൂട്ട് വഴിപാടിൽ പെങ്കടുക്കാൻ വലിയ വിശ്വാസി പങ്കാളിത്തം ഉണ്ടായിരുന്നു. താഴത്തുവീട്ടിൽ കുടുംബാംഗങ്ങളുടെ പ്രതിനിധിയായി എത്തിയ ടി.എച്ച്. ഷംസുദ്ദീനാണ് എരുമേലി കുടുംബസംഗത്തെ നയിച്ചത്. അമ്പലപ്പുഴ ക്ഷേത്രാങ്കണത്തിൽ വിശ്വാസികൾക്ക് ഇതൊരു സുകൃതാനുഭവമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.