'ആസാദി^17' തുടങ്ങി

'ആസാദി-17' തുടങ്ങി കൊച്ചി: കെ.എസ്.യു എറണാകുളം ജില്ലപഠന ക്യാമ്പ് 'ആസാദി-17' ആലുവ ശാന്തിഗിരി ആശ്രമത്തിൽ തുടക്കമായി. കലാലയങ്ങൾ കാവിവത്കരിക്കപ്പെടുമ്പോൾ, കലാലയങ്ങൾ കലാപഭൂമികളാകുമ്പോൾ സർഗാത്മകത കൊണ്ട് പ്രതിരോധം പടുത്തുയർത്താം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിന് ഭ്രഷ്ട് കൽപിക്കുന്ന ഈ കാലഘട്ടത്തിൽ മാതാപിതാക്കളെയും അധ്യാപകരെയും പൊതുസമൂഹത്തെയും ഇത്തരത്തിെല ഒരുചിന്തയിലേക്ക് നയിച്ചതിനുപിന്നിൽ എസ്. എഫ്.ഐയുടെ അക്രമരാഷ്ട്രീയമാണെന്ന് പതാക ഉയർത്തലിനുശേഷം കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, വി.പി. സജീന്ദ്രൻ എം.എൽ.എ, ജോസഫ് വാഴക്കൻ, യു.ഡി.എഫ് ചെയർമാൻ എം.ഒ. ജോൺ, ജില്ല പഞ്ചായത്ത് ഉപാധ്യക്ഷൻ അബ്ദുൽ മുത്തലിബ്, മനോജ് മൂത്തേടൻ, ബാബു പുത്തനങ്ങാടി, ഷൈജോ പറമ്പിൽ, ലത്തീഫ് പൂഴിത്തറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.