'കാരുണ്യം കരുതൽ' പദ്ധതിക്കുള്ള തുക കൈമാറി

ആലുവ: സ്കൂൾ വാഹനത്തിൽ വരുന്ന നിർധനരായ കുട്ടികളെ സഹായിക്കാൻ അപ്സര ഗ്രൂപ്പി​െൻറ സഹായത്തോടെ കുട്ടമശ്ശേരി സർക്കാർ ഹയർ സെക്കൻഡറി പി.ടി.എ കമ്മിറ്റി ആവിഷ്കരിച്ച 'കാരുണ്യം കരുതൽ' പദ്ധതിക്കുള്ള തുക പ്രധാനാധ്യാപിക എസ്. ജയശ്രീക്ക് കൈമാറി. കേരള ശാന്തി സമിതി ജില്ല പ്രസിഡൻറ് ദേവസിക്കുട്ടി പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. അപ്സര ഗ്രൂപ് പ്രതിനിധിയായി കേരള ഹോട്ടൽ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് കെ.എം. ഉമ്മർ പങ്കെടുത്തു. പെരുമ്പാവൂർ അപ്സര ഗ്രൂപ് സ്ഥാപകൻ അപ്സര ആലിയുടെ സ്മരണാർഥമാണ് 'കാരുണ്യം കരുതൽ' പദ്ധതിയിൽപെടുത്തി തുക സ്കൂളിന് കൈമാറിയത്. ഉപജില്ല കലോത്സവത്തിലും ശാസ്ത്രമേളയിലും വിജയിച്ചവർക്ക് േട്രാഫിയും സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡി. വിജയൻ, സ്‌റ്റാഫ് സെക്രട്ടറി കെ.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.