ലൈഫ് സ്​​റ്റൈൽ ബാങ്കിങ്​ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി എസ്.​ബി.ഐ

കൊച്ചി: രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ സേവന പ്ലാറ്റ്ഫോം 'യോനോ' അഥവാ 'യു ഓൺലി നീഡ് വൺ' അവതരിപ്പിക്കാനൊരുങ്ങി പൊതുമേഖല ബാങ്കായ എസ്.ബി.ഐ. വെള്ളിയാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുതിയ സേവനം പുറത്തിറക്കും. യോനോ' വഴി സാമ്പത്തിക ഇടപാടുകൾക്ക് പുറമേ ബുക്കിങ്, വിനോദം, ഭക്ഷണം, യാത്ര, താമസം, മെഡിക്കൽ തുടങ്ങി 14 വിഭാഗങ്ങളിലുള്ള സേവനങ്ങൾ ലഭിക്കും. അറുപതോളം ഇ-കോമേഴ്സ് സൈറ്റുകളിൽ ലഭ്യമായ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമാണിത്. ആൻേഡ്രായിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ വഴി യോനോ ലഭിക്കും. ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ എസ്.ബി.ഐ വലിയ പുരോഗതിയാണ് നേടുന്നതെന്ന് ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.