ബോംബെന്ന്​ പറഞ്ഞ സോളാർ റിപ്പോർട്ട്​ ഏറുപടക്കമായി ^ചെന്നിത്തല

ബോംബെന്ന് പറഞ്ഞ സോളാർ റിപ്പോർട്ട് ഏറുപടക്കമായി -ചെന്നിത്തല തുറവൂർ (ആലപ്പുഴ): സോളാർ ബോംബെന്ന് പറഞ്ഞ് അവതരിപ്പിച്ച റിപ്പോർട്ട് ഏറുപടക്കമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കൾ അരയിൽ മുണ്ടുടുത്താണ് നടക്കുന്നെതന്നും യു.ഡി.എഫ് അരൂർ മണ്ഡലം കമ്മിറ്റി പടയൊരുക്കം ജാഥക്ക് തുറവൂരിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. സോളാർ േബാംബ് പൊട്ടുേമ്പാൾ കോൺഗ്രസ് നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മോദി ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ്. ഡീസലി​െൻറയും പെേട്രാളി​െൻറയും പാചകവാതകത്തി​െൻറയും വില ദിേനന വർധിപ്പിച്ചാണ് ജനങ്ങളെ പോക്കറ്റടിക്കുന്നത്. വർഗീയത ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ആർ.എസ്.എസും സംഘ്പരിവാറും ഉയർത്തുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി തകർത്ത് മുന്നോട്ടുപോകണമെന്നും കേന്ദ്രവും കേരളവും ജനങ്ങൾക്ക് ദുരിതം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കൊട്ടിഘോഷിച്ച ലൈഫ് പദ്ധതി വഴി ഒരുവീടുപോലും നൽകാൻ പിണറായിക്ക് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. പി.കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ, എം.കെ. േപ്രമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡൻറ് എം. ലിജു, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത് എം.എൽ.എ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.